തിരുവല്ല : തിരഞ്ഞെടുപ്പ് പ്രചരണം ആവേശത്തോടെ മുന്നേറുമ്പോള്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റത്തിന്റെ ബലത്തില്‍ അട്ടിമറി വിജയം മുന്നില്‍കണ്ട് വന്ആവേശത്തിലാണ് എന്‍ഡിഎ പ്രവര്‍ത്തകര്‍. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയും വരെ തിരുവല്ലയില്‍ പ്രധാന കക്ഷികളുടെ ത്രികോണ മത്സരത്തെക്കുറിച്ച് ചര്‍ച്ച ഉയര്‍ന്നിരുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വളര്‍ച്ചയാണ് ഇത്തവണ ഇത്തരം ചര്‍ച്ച ഉയര്‍ത്തുന്നത്.രണ്ട് പഞ്ചായത്തുകള്‍ ബി.ജെ.പി. ഭരിക്കുന്ന മണ്ഡലത്തില്‍ ഇത്തവണ ത്രികോണപ്പോരിന് കളമൊരുങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല എന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍ എന്‍ഡിഎയുടെ അട്ടിമറിപ്രതീക്ഷകള് സജീവമാക്കുന്നു.മണ്ഡലം ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ഇത്തവണ ബി.ജെ.പി 28000ല്‍ പരം വോട്ടുകള്‍ നേടി. 33 ജനപ്രതിനിധികള്‍. കഴിഞ്ഞ തവണ ഇത് 16 ആയിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 19800ഓളം വോട്ടുകളാണ് ലഭിച്ചത്.കുറ്റൂര്‍, നെടുമ്പ്രം പഞ്ചായത്തുകളില്‍ ബി.ജെ.പി. ഭരിക്കുന്നു എന്ന പ്രത്യേകതയുള്ള നിയോജകമണ്ഡലമാണ് തിരുവല്ല.ഈ വളര്‍ച്ചയാണ് ഇടത്, വലത് മുന്നണികളെ ആശങ്കയിലാക്കുന്നത്.നിലവില്‍ ഭരണം കൈയ്യാളുന്ന നെടുമ്പ്രത്ത് ഏഴും കുറ്റൂരില്‍ ആറും പ്രതിനിധികള്‍ ബിജെപിക്കുണ്ട.് ഭരണത്തിന്റെ അടുത്തുവരെ എത്തിയ കവിയുരില്‍ നാലിടത്ത് താമര വിരിഞ്ഞു.നഗരസഭയില്‍ നാല് ഇടങ്ങളിലും കല്ലൂപ്പാറ,ആനിക്കാട,കുന്നന്താനം് മല്ലപ്പള്ളിഞ്ചായത്തുകളില് രണ്ടിടങ്ങളിലും ബിജെപിക്ക് പ്രതിനിധികളുംണ്ട്.പാര്‍ട്ടികോട്ട ഭേദിച്ച് മൂന്നിടങ്ങളിലാണ് പെരി്ങ്ങര ഗ്രാമപഞ്ചായത്തില്‍ ബിജെപി വിജയം നേടിയത്.നിയോജകമണ്ഡലത്തില്‍ നാല്പതിടത്ത് നിസാരം വോട്ടുകള്‍ക്കാണ് മുന്നണി രണാം സ്ഥാനത്തേക്ക് പോയത്.പുളിക്കീഴ് ബ്ലോക്ക് ഡിവിഷനില്‍ കന്നിതാമര വരിഞ്ഞതും ഈ വര്‍ഷം തന്നെ. ലോക്സഭയും,തദ്ദേശവും തിരുവല്ലഭപുരിയില് താമരക്കാലം വിരിച്ചതോടെ മുന്നണിയുടെ സ്വാധീനവും അക്കീരമന്‍ കാളിദാസന് ഭട്ടതിരിപ്പാടിന്റെ ജനസമ്മതിയും വിവിധ മതസാമുദായിക രംഗത്തുള്ളവരുമായുള്ള അടുപ്പവും ജാതിമത പരിഗണനകള്ക്കതീതമായൊരു മേല്‍ക്കൈ മണ്ഡലത്തില്‍ നേടിയെടുക്കാന്‍ സഹായിക്കുമെന്നാണ് എന്‍ഡിഎയുടെ കണക്കുകൂട്ടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: