കണ്ണൂര്‍/ഇരിക്കൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു ഏളക്കുഴി കണ്ണൂരിലും ഇരിക്കൂര്‍ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എ.പി.ഗംഗാധരന് ഇരിക്കൂറിലും ഇന്നലെ രാവിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബിജു ഏളക്കുഴി മട്ടന്നൂര്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് വരണാധികാരിയായ കണ്ണരിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന വിഭാഗം ഡെപ്യൂട്ടി ഡവലപ്പ്മെന്റ് കമ്മീഷണര്‍ ആന്റ് പ്രോജക്ട് ഡയരക്ടര്‍ കെ.എം.ശശിധരനു മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ നിന്നും വാഹനത്തില്‍ മഹാത്മാമന്ദിര പരിസരത്തെത്തിയ ബിജുഏളക്കുഴിയും എന്‍ഡിഎ നോതാക്കളും മഹാത്മാ മന്ദിര പരിസരത്തു നിന്നും പ്രകടനമായി കലക്ട്രേറ്റ് പരിസരത്തെത്തിയാണ് ഉച്ചക്ക് 12.20 ഓടെ മണ്ഡലം വരണാധികാരി മുഖാന്തിരം പത്രിക സമര്‍പ്പിച്ചത്.
ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധന്, ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ വി.വി.ചന്ദ്രന്, വിജയന് വട്ടിപ്രം, മട്ടന്നൂര്‍ മണ്ഡലം ബിജെപി പ്രസിഡണ്ട് സി.വി.വിജയന് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി എ.കൃഷ്ണന്, ആര്.കെ.ഗിരിധരന്, ടി.എം.ബാലകൃഷ്ണന്, പി.രാജന്, കെ.മോഹനന്, കെ.രാജു, കെ.പി.രാജേഷ്, രജീഷ് ചിറ്റാരിപറമ്പ്, സുനില്‍, ശ്രീധരന്, അജയകുമാര്‍, അനീഷ്, പി.കെ.രാജന്, ശശിധരന്, സി.കൃഷ്ണന് എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
ഇരിക്കൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ എ.പി.ഗംഗാധരന് മാമാനം ക്ഷേത്ര ദര്‍ശനത്തിനു ശേഷം രാവിലെ 11. 30 ഓടെ 200ലധികം വരുന്ന പ്രവര്‍ത്തകരോടും നോതാക്കളോടുമൊപ്പം പ്രകടനമായി ഇരിക്കൂര്‍ ടൗണ്‍ വഴി ബസ്സ് സ്റ്റാന്റിന് സമീപമുളള ബ്ലോക്ക് ഓഫീസിലെത്തി മണ്ഡലം വരണാധികാരിയായ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍ എ.ഉണ്ണികൃഷ്ണന് മുമ്പാകെ പത്രിക സമര്‍പ്പിച്ചു. എന്‍ഡിഎ നേതാക്കളായ ബിജെപി സംസ്ഥാന സമിതിയംഗം കെ.രഞ്ചിത്ത്, ഇരിക്കൂര്‍ മണ്ഡലം പ്രസിഡണ്ട് കെ.ജെ.മാത്യു, ബിഡിജെഎസ് നേതാവ് വി.പി.ദാസന്, കെ.കെ.സുകുമാരന്‍, ടി.വി.രമേശന്, കെ.ഡി.മുരളീധരന്, കെ.എസ്.തുളസിധരന്, പി.പുരുഷോത്തമന്, കെ.വിജയന് എന്നിവര്‍ സ്ഥാനാര്ത്ഥിയൊടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: