കല്‍പ്പറ്റ: വൈദ്യുതഅപകടങ്ങ ള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പ് അറിയിച്ചു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പ്, കെഎസ്ഇബി, എനെര്ജിമാനേജ്മെ ന്റ് സെന്റര്‍, അനര്‍ട്ട് എന്നിവയുടെ ആഭിമുഖ്യത്തില്‍ മെയ് ഒന്ന് മുതല്‍ ഒരാഴ്ച്ചക്കാലം വൈദ്യുതി സുരക്ഷാ വാരമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടവിച്ചത്. ഇതിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
1.വൈദ്യുത ലൈനിന് സമീപമുള്ള മരങ്ങളില്‍ നിന്ന് ലോഹ നിര്‍മ്മിതമായ കമ്പി, പൈപ്പ് മുതലായവ ഉപയോഗിച്ച് കായ് ഫലങ്ങള്‍ പറിക്കരുത്.
2. വൈദ്യുതലൈനിന് താഴെ വാഹനങ്ങള്‍ പാര്‍ക്ക്ചെയ്ത് സാധനങ്ങള്‍ കയറ്റുകയോ ഇറക്കുകയോ ചെയ്യരുത്.
3.എര്ത്ത്കമ്പിയില് സ്പര്‍ശിക്കാതിരിക്കുക.
4. പൊട്ടിവീണ വൈദ്യുത കമ്പിയില്‍ സ്പര്‍ശിക്കരുത്. പൊട്ടി വീണകാര്യം ഉടന്‍തന്നെ കെഎസ്.ഇബി അധികൃതരെ അറിയിക്കുക. ലൈന്‍ ഓഫാകുന്നത് വരെ മതിയായ കാവല്‍ ഉറപ്പാക്കുക
5. കെഎസ്ഇബിയുടെ ട്രാന്സ്ഫോര്മറിലുംപോസ്റ്റുകളിലും പൊതുജനങ്ങള്കയറി ജോലി ചെയ്യരുത്.
6.കെഎസ്ഇബിസപ്ലൈകൃഷിസ്ഥലത്തിന് ചുറ്റുമുള്ള കമ്പിവേലികള്ചാര്ജ്ചെയ്യരുത്.
7. കേബിള്‍ ടിവിയുടെകണക്ടര് ടിവിയുടെ പുറക്വശത്ത് ഘടിപ്പിക്കുമ്പോള്‍ ലോഹനിര്മ്മിതമായഭാഗങ്ങളില് സ്പര്‍ശിക്കരുത്.
8. വൈദ്യുത കമ്പികളില്‍ പൊട്ടിവീഴാന്‍ സാധ്യതയുള്ളവിധത്തില്‍ തെങ്ങ് തുടങ്ങിയ വൃക്ഷങ്ങള്‍ ഇരുമ്പ്കമ്പി ഉപയോഗിച്ച് വലിച്ച് കെട്ടരുത്.
9. കാലകാലങ്ങളില്‍ വൈദ്യുത ലൈനുകള്‍ക്ക് സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചുമാറ്റുന്ന അധികൃതരുമായി സഹകരിക്കുക.
10. കന്നുകാലികളെ വൈദ്യുത പോസ്റ്റുകളില്‍ കെട്ടരുത്. പോസ്റ്റിന്റെ സ്റ്റേ വയറില്‍ സ്പര്‍ശിക്കുകയോ കന്നുകാലികളെ കെട്ടുകയോ ചെയ്യരുത്
11. വൈദ്യുത ലൈനുകള്‍ക്ക് സമീപത്തും അടിയിലും കെട്ടിടം നിര്‍മിക്കുന്നതിന് മുന്‍പ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ അനുവാദം വാങ്ങേണ്ടതാണ്.
12. പൊതുയോഗങ്ങല്‍, ആഘോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് കമാനങ്ങള്‍, കൊടി തോരണങ്ങള്‍ എന്നിവ വൈദ്യുതപോസ്റ്റുകളിലും ട്രാന്‍സ്ഫോര്‍മര്‍ സ്ട്ര്ക്ചറിലും കെട്ടരുത്.
13.സംസ്ഥാന ഗവണ്മെന്റ് അംഗീകരിച്ച വയര്‍മാന്‍ പെര്‍മിറ്റ്, ഇലക്ട്രിക്കല്‍ കോണ്ട്രാക്ടര് ലൈസന്‍സ് എന്നിവ ഇല്ലാത്തവര്‍ ലൈസന്‍സ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അനധികൃതമായി വയറിംഗ് ജോലികള്‍ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ക്രിമിനല്‍ നടപടി ചട്ടം അനുസരിച്ച് ശിക്ഷാര്‍ഹമാണ്. അംഗീകൃത ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറുടെ മേല്‍ നോട്ടത്തില്‍ വയര്മാന്പെര്മിറ്റ്/അപ്ര ന്റീസ് രജിസ്ട്രേഷന് ഉളളവര്‍ മാത്രമേ വയറിംഗ്ജോലികള് നടത്താവൂ. അല്ലാതെ നടത്തപ്പെടുന്ന വയറിംഗ് സംവിധാനത്തിന് ഇലക്ട്രിക് കണക്ഷന് നല്കാന് പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: