കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ മണ്ഡലത്തിലും രണ്ട് വീതം ഫ്ളൈയിങ്ങ് സ്ക്വാഡിനെയും സ്റ്റാറ്റിക് സര്‍വയലന്‍സ് ടീമിനെയും പരിശോധനക്ക് നിയോഗിച്ചിട്ടുണ്ട്. അതിനാല്‍ 50,000 രൂപയില്‍ കൂടുതല്‍ പണം വാഹനങ്ങളിലും മറ്റും കൊണ്ടുപോകുന്നവര്‍ അതിന്റെ രേഖകള്‍ കൈവശം വെക്കേണ്ടതും പരിശോധനാടീമിന് കാണിച്ചുകൊടുക്കേണ്ടതുമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രേഖകളില്ലാതെ കൂടുതല്‍ പണം കൈവശം വെക്കുന്നത് കണ്ടെത്തിയാല്‍ തുക തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടുന്നതും പണം കൈവശം വെച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കും. ഇത്തരം കേസുകള്‍ പരിശോധിക്കുന്നതിനായി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ചെയര്‍മാനും ഫിനാന്‍സ് ഓഫീസര്‍ കണ്വീനറുമായിട്ടുളള അപ്പീല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അപ്പീല്‍ കമ്മിറ്റി കണ്‍വീനറെ 8547616038 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: