കോഴിക്കോട്: വ്യാജമദ്യ ദുരന്ത ഭീഷണി നിലനില്കുന്നതിനാല് അതീവ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാതല ജനകീയ കമ്മിറ്റി യോഗം വിലയിരുത്തി. കഴിഞ്ഞ മാസം കോഴിക്കോട് എക്സൈസ് ഡിവിഷനില്‍ 589 റെയ്ഡുകളും 8 കമ്പയിന്‍ഡ് റെയിഡുകളും നടത്തിയതായി വ്യാജമദ്യ ഉദ്പാദനം, വില്പന എന്നിവ തടയുന്നതിനായി രൂപീകരിച്ച ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ അറിയിച്ചു. 91 അബ്കാരി കേസുകളും അഞ്ച് എന്‍ഡിപിഎസ് കേസുകളും രജിസ്റ്റര്‍ ചെയ്തു.കേസിലുള്‍പ്പെട്ട 65 പ്രതികളെ അറസ്റ്റു ചെയ്തു.36.2ലിറ്റര്‍ ചാരായവും 198.12ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും 314.86ലിറ്റര്‍ മാഹിവിദേശ മദ്യവും 1605ലിറ്റര്‍ വാഷും 82ഗ്രാം കഞ്ചാവും 7.8ലിറ്റര്‍ ബീയറും ഒമ്പത് വാഹനങ്ങളും പിടിച്ചെടുത്തു. വടകര സര്‍ക്കിള്‍ പരിധിയില്‍ നിന്നും ഒരു കഞ്ചാവ് ചെടി കണ്ടെത്തി.
ഈ കാലയളവില്‍ മദ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി 363 തവണ വിവിധ ലൈസന്‍സ്ഡ് സ്ഥാപനങ്ങള്‍ പരിശോധിക്കുകയും 157 സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയക്കുകയും ചെയ്തു.വ്യക്തി വിരോധത്തിന്റെ പേരില്‍ പലരും വ്യാജ പരാതികള്‍ നല്‍കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അതിനാല്‍ ലഭിക്കുന്ന പരാതികളില്‍ വ്യക്തമായ അന്വേഷണം നടത്തിയതിനു ശേഷമേ നടപടിയെടുക്കാറുള്ളൂവെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. യോഗം എഡിഎം ടി..ജനില്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്നു.കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എക്സൈസ്, പോലീസ് ഉദ്യോഗസ്ഥര്‍, ജനകീയ സമിതി മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: