പത്തനംതിട്ട: എസ്എസ്എല്‍സി പരീക്ഷാഫലത്തില്‍ പത്തനംതിട്ട ജില്ലയ്ക്ക് ചരിത്ര നേട്ടം.
99.04 ശതമാനം വിജയം നേടിയാണ് സംസ്ഥാനത്തെ വിജയ ശതമാനത്തില്‍ ഒന്നാമത് പത്തനംതിട്ട ജില്ല എത്തിയത്. പരീക്ഷയെഴുതിയ 12438 പേരില്‍ 12318 പേരും വിജയിച്ചു. 120 പേര് മാത്രമാണ് ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ കഴിയാതെ പോയത്. വിദ്യാഭ്യാസ ജില്ലകളുടെ പട്ടികയിലും ഇക്കുറി ജില്ലയ്ക്ക് നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. 99.16 ശതമാനം വിജയത്തോടെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ല നാലാം സ്ഥാനത്തെത്തിയപ്പോള്‍, 98.79 ശതമാനം വിജയത്തോടെ തിരുവല്ല വിദ്യാഭ്യാസ ജില്ല ഏഴാംസ്ഥാനത്തെത്തി. എന്നാല്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പട്ടികയില്‍ ജില്ലയ്ക്ക് 12 ാംസ്ഥാനമാണുള്ളത്.
ജില്ലയില്‍ പരീക്ഷയെഴുതിയ 6372 ആണ്‍കുട്ടികളില്‍ 6302 പേരും 6066 പെണ്‍കുട്ടികളില്‍ 6016 പേരും ഉപരിപഠനത്തിന് അര്‍ഹരായി. ഇവരില്‍ 570 പേര് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 212 ആണ്‍കുട്ടികളും 358 പെണ്‍കുട്ടികളും. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ 406 പേരും തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ 164 പേരുമാണ് എ പ്ലസ് നേടിയത്. സര്‍ക്കാര്‍ സ്കൂളുകളില്‍ 45 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. എയ്ഡഡ് സ്കൂളുകളില്‍ 484 കുട്ടികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചത്. ഇതില്‍ 191 ആണ്‍കുട്ടികളും 293 പെണ്‍കുട്ടികളുമുണ്ട്. അണ് എയ്ഡഡ് സ്കൂളുകളില്‍ 8 ആണ്‍കുട്ടികളും 33 പെണ്‍കുട്ടികളും അടക്കം 41 പേര്‍ക്ക് എ പ്ലസ് ലഭിച്ചു.
2015 ല്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയില്‍ 99.36 ശതമാനമായിരുന്നു വിജയം. അന്ന് സംസ്ഥാനതലത്തില്‍ ജില്ല രണ്ടാം സ്ഥാനത്തായിരുന്നു. 12771 പേര് പരീക്ഷ എഴുതിയതില്‍ 12689 പേരാണ് കഴിഞ്ഞ വര്‍ഷം ഉപരിപഠനത്തിന് അര്‍ഹരായത്. 315 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരുന്നു.
2014 ല്‍ ജില്ലയിലെ വിജയം 96.78 ശതമാനമായിരുന്നു. അന്ന് വിജയശതമാനത്തില്‍ ജില്ല സംസ്ഥാനത്ത് നാലാം സ്ഥാനത്തായിരുന്നു. 2013 ല്‍ വിജയശതമാനം 97.06 ആയിരുന്നു.അന്ന് സംസ്ഥാനത്ത് ജില്ലക്ക് രണ്ടാം സ്ഥാനമുണ്ടായിരുന്നു. 2012 ല്‍ 94.06 ശതമാനം വിജയമുണ്ടായിട്ടും അന്ന് സംസ്ഥാനതലത്തില്‍ ഒമ്പതാം സ്ഥാനമായിരുന്നു ജില്ലയ്ക്ക്. എസ് എസ് എല്‍ സി ഫലത്തില്‍ ജില്ല മുന്നില്‍ നില്‍ക്കുമ്പോഴും പ്ലസ്ടൂ ഫലം വരുമ്പോള്‍ ജില്ലയുടെ സ്ഥാനം ഏറെ പിന്നിലാണ്.
നൂറ് ശതമാനം വിജയം നേടിയ 36 സര്‍ക്കാര്‍ സ്കൂളുകളാണ് ജില്ലയിലുള്ളത്.
1. എം.ആര്.എസ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ പത്തനംതിട്ട , 2.ഗവ.എച്ച്.എസ്.എസ് ഓമല്ലൂര്‍ , 3.ഗവ.എച്ച്.എസ് കടമ്മനിട്ട , 4. ഗവ.വി.എച്ച്.എസ്.എസ് കൈപ്പട്ടൂര്‍, 5. ഗവ.എച്ച്.എസ് കോയിപ്രം, 6. ഗവ.വി.എച്ച്.എസ് കീഴ്വായ്പൂര്, 7. ഗവ.ഗേള്‍സ് എച്ച്.എസ് പെരിങ്ങര, 8. ഗവ.എച്ച്.എസ് നെടുമ്പ്രം, 9. ഗവ. മോഡല്‍ ഗേള്‍സ് എച്ച്.എസ് തിരുവല്ല, 10.എം.ആര്.എസ് എല്‍.ബി.വി ഗവ. എച്ച്.എസ്.എസ് വായ്പൂര്, 11. ഗവ. എച്ച്.എസ് എഴുമറ്റൂര്‍, 12. ഗവ.എച്ച്.എസ് അയിരൂര്‍, 13. ഗവ.എച്ച്.എസ് അഴിയിടത്ത്ചിറ, 14. ഗവ.എച്ച്.എസ് കുറ്റൂര്‍, 15. ജി.എച്ച്.എസ്.എസ് ഇടമുറി, 16. ഗവ.എച്ച്.എസ്.എസ് എലിമുള്ളുംപ്ലാക്കല്‍, 17.കെ.എന്‍.എം.ഗവ.എച്ച്.എസ് കവിയൂര്‍ , 18. ജി.എച്ച്.എസ് കല്ലൂപ്പാറ, 19. ഗവ. എച്ച്.എസ്.എസ് മാമ്മൂട്, 20. ഗവ.വി.എച്ച്.എസ്.എസ് ഇലന്തൂര്‍, 21. ഗവ.എച്ച്.എസ് കോഴഞ്ചേരി, 22. ഗവ.വി.എച്ച്.എസ് ആറന്മുള, 23. ഗവ.ടി.എച്ച്.എസ് കട്ടച്ചിറ, 24. ഗവ.വി.എച്ച്.എസ്.എസ് പുറമറ്റം, 25. ഗവ.എച്ച്.എസ്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസ് തൈക്കാവ് പത്തനംതിട്ട, 26. ഗവ.എച്ച്.എസ്.എസ് കടമീന്ചിറ, 27. ഗവ.എച്ച്.എസ് വെച്ചൂച്ചിറ കോളനി, 28. ഗവ.എച്ച്.എസ്.എസ് നെടുമണ്‍, 29. ഗവ.എച്ച്.എസ് കൊക്കാത്തോട്, 30. ഗവ.എച്ച്.എസ്.എസ് കിഴക്കുപുറം, 31. ടി.എം.ജി.എച്ച്.എസ് പെരിങ്ങനാട്, 32. ഗവ.എച്ച്.എസ് മാരൂര്‍, 33. ഗവ.എച്ച്.എസ്.എസ് നാരങ്ങാനം, 34. ഗവ.എച്ച്.എസ്.എസ് കിസുമം, 35. ഗവ.എച്ച്.എസ്.എസ് തെങ്ങമം, 36.ഗവ.എച്ച്.എസ്.എസ് തോട്ടക്കോണം
100 ശതമാനം വിജയം നേടിയ 68 എയ്ഡഡ് സ്കൂളുകളാണ് ജില്ലയിലുള്ളത്.
1. എം.ടി.എച്ച്.എസ് അയിരൂര്‍, 2. നാഷനല്‍ എച്ച്.എസ് വള്ളംകുളം, 3. ഡി.വി.എച്ച്.എസ്.എസ്.എച്ച്. ഓതറ, 4. എന്‍.എം.എച്ച്.എസ് കരിയംപ്ലാവ്, 5. എന്‍.എസ്.എസ്.എച്ച്.എസ് കവിയൂര്‍, 6. സെന്റ് ജോര്‍ജ്സ് എച്ച്.എസ് കോട്ടാങ്ങല്‍, 7. സെന്റ് ജോസഫ് എച്ച്.എസ് കുളത്തൂര്‍, 8. നോയല്‍ മെമ്മോറിയല്‍ എച്ച്.എസ് കുമ്പനാട്, 9. എന്‍.എസ്.എസ് എച്ച്.എസ് കുന്നന്താനം, 10. സി.എം.എസ്.എച്ച്.എസ് മുണ്ടിയപ്പള്ളി, 11. സി.എം.എസ്.എച്ച്.എസ് മല്ലപ്പള്ളി, 12. സെന്റ് തോമസ് എച്ച്.എസ് നിരണം വെസ്റ്റ്, 13. സെന്റ്മേരീസ് ഗവ.എച്ച്.എസ് കുന്നന്താനം, 14. സി.എം.എസ് എച്ച്.എസ് പുന്നവേലി., 15. എം.ജി.ഡി.എച്ച്.എസ് പുതുശേരി, 16. പി.എം.വി.എച്ച്.എസ് പെരിങ്ങര, 17. എസ്.എന്‍.വി.എസ്. തിരുവല്ല, 18. എസ്.സി.എച്ച്.എസ് തിരുവല്ല, 19. സി.എം.എസ്.എച്ച്.എസ് തിരുവല്ല, 20. ബാലികാമഠം എച്ച്.എസ്.എസ് തിരുവല്ല, 21. എന്‍.എസ്.എസ്.എച്ച്.എസ് മുത്തൂര്‍, 22. സെന്റ്മേരീസ് വി.എച്ച്.എസ് വലിയകുന്നം, 23. എസ്.സി.വി.എച്ച്.എസ് കൊറ്റനാട്, 24. എന്‍.എസ്.എസ്.എച്ച്.എസ് കുന്നം-ചാലാപ്പള്ളി, 25. ദേവസ്വംബോര്‍ഡ് എച്ച്.എസ് പരുമല, 26. ഡോ. സി.ടി. ഈപ്പന് മെമ്മോറിയല്‍ സെന്റ് തോമസ് വി.എച്ച്.എസ്.എസ് പന്നിവിഴ, 27. സെന്റ് ബനഡിക്ട് എം.എസ്.സി എച്ച്.എസ് തണ്ണിത്തോട്, 28. എസ്.എന്‍ ഗിരി എസ്.എന്‍.ഡി.പി.എച്ച്.എസ് ചെന്നീര്‍ക്കര, 29. ഗുരുകുലം എച്ച്.എസ് ഇടക്കുളം, 30.സി.എ.എം.എച്ച്.എസ് കുറുമ്പകര, 31. എസ്.എന്‍.ഡി.പി.എച്ച്.എസ് കാരംവേലി, 32. എസ്.എന്‍.ഡി.പി.എച്ച്.എസ് ഇടപ്പരിയാരം, 33. എന്‍.എസ്.എസ്.എച്ച്.എസ് കാട്ടൂര്‍, 34. സെന്റ്ജോര്‍ജ് എച്ച്.എസ് കിഴവള്ളൂര്‍, 35. സെന്റ്ജോര്‍ജ് എച്ച്.എസ് ഊട്ടുപാറ, 36. പി.എസ്.വി.പി.എം. ഐരവണ്‍ കോന്നി, 37. സെന്റ്തോമസ് എച്ച്.എസ് കോഴഞ്ചേരി, 38. സി.എം.എസ് എച്ച്.എസ് കുമ്പളാംപൊയ്ക. 39. എച്ച്.എസ് മണിയാര്‍, 40. എം.ടി.വി.എച്ച്.എസ്.എസ് കുന്നം വെച്ചൂച്ചിറ, 41. സി.എം.എസ്.എച്ച്.എസ് കുഴിക്കാല, 42. എസ്.എ.വി.എച്ച്.എസ് ആങ്ങമൂഴി, 43. എം.പി.വി.എച്ച്.എസ് കുമ്പഴ, 44. എസ്.എച്ച്.എച്ച്.എസ് മൈലപ്ര, 45.പി.ജി.എം എച്ച്.എസ് ഫോര്‍ ബോയ്സ് പറക്കോട്, 46. കൊടുമണ്‍ ഹൈസ്കൂള്‍ കൊടുമണ്‍, 47. കാതോലിക്കേറ്റ് എച്ച്.എസ് പത്തനംതിട്ട, 48. ആര്യഭാരതി ഓമല്ലൂര്‍., 49. എബനേസര്‍ എച്ച്.എസ് ഈട്ടിചുവട്, 50. സെന്റ്തോമസ് എച്ച്.എസ് പഴവങ്ങാടി. 51. ബി.എ.എച്ച്.എസ് ചെറുകുളഞ്ഞി, 52. പി.സി.എച്ച്.എസ് പുല്ലൂപ്രം റാന്നി, 53.എന്‍.എസ്.എസ് എച്ച്.എസ് മക്കപ്പുഴ, 54. എന്‍.എസ്.എസ്.എച്ച്.എസ് വി.കോട്ടയം, 55. എസ്.എന്‍.ഡി.പി.എച്ച്.എസ് വെണ്‍കുറിഞ്ഞി, 56. സെന്റ്തോമസ് എച്ച്.എസ് വെച്ചൂച്ചിറ, 57. മാര്‍ത്തോമ്മ ഹൈസ്കൂള്‍ മേക്കൊഴൂര്‍, 58. ഇളമണ്ണൂര്‍ എച്ച്.എസ്, 59. സെന്റ്ജോര്‍ജ് ആശ്രാമം ഹൈസ്കൂള്‍ ചായലോട്, 60. പി.ജി.എം.എച്ച്.എസ് ഗേള്‍സ് പറക്കോട്, 61.എന്‍.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം, 62. എന്‍.എസ്.എച്ച്.എസ്.എസ് തട്ട, 63. എന്‍.എസ്.എച്ച്.എസ് പെരുമ്പുളിക്കല്‍, 64. എം.ജി.എച്ച്.എസ് തുമ്പമണ്‍, 65. എസ്.വി.എച്ച്.എസ് പൊങ്ങലടി, 66. സെന്റ്പോള്‍സ് നരിയാപുരം, 67. സെന്റ്തോമസ് എച്ച്.എസ് കടമ്പനാട്, 68.ജെ.എം.പി.എച്ച്.എസ് മലയാലപ്പുഴ (പഞ്ചായത്ത് സ്കൂള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: