ആലപ്പുഴ: തെരെഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എല്‍ഡിഎഫും, യുഡിഎഫും ജില്ലയിലെ മണ്ഡലങ്ങളില്‍ നടത്തുന്ന പരസ്യ പ്രചാരണത്തിനെതിരെ ബിജെപി ജില്ലാ നേതൃത്വം നല്‍കിയ പരാതിയില്‍ തീര്‍പ്പ് കല്‍പ്പിക്കുവാന്‍ ജില്ലാ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുന്നില്ലെന്ന് ബിജെപി ജില്ലാകമ്മറ്റി വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോസ്റ്റര്‍, കൊടി, ഫഌക്‌സ് ബോര്‍ഡുകള്‍, തോരണങ്ങള്‍ എന്നിവ തെരെഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് ഇരുമുന്നണികളും മണ്ഡലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമേ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വ്യാപകമായി നശിപ്പിക്കുന്നതിനെതിരെയും പരാതി നല്‍കിയിട്ട് നാളിതുവരെയായി കമ്മീഷന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. ചട്ടം ലംഘിച്ച് ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആറാട്ടുദിനത്തില്‍ പോലീസ് നല്‍കിയ ഗാര്‍ഡ് ഒഫ് ഓണര്‍ യുഡിഎഫ് അന്നുതന്നെ പ്രചാരണമാക്കി ഹരിപ്പാട് നഗരത്തില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെയും ബിജെപി പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് യാതൊരു അന്വേഷണവും നടത്തിയില്ല. അമ്പലപ്പുഴ, ഹരിപ്പാട്, ചെങ്ങന്നൂര്‍ മണ്ഡലങ്ങളിലും ഇരുമുന്നണികളും ദേശീയ പാതയോരത്ത് നിയമം ലംഘിച്ച് ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും തോരണങ്ങള്‍ വലിച്ചുകെട്ടുകയും ചെയ്തിരിക്കുന്നത് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുള്ളതാണ്. ഇതിനെതിരെ അടിയന്തര നടപടി ഉണ്ടാവണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ പത്രക്കുറിപ്പില്‍ അിറയിച്ചു.
















