ചെറുപുഴ : പഞ്ചിങ് സമ്പ്രദായം ഏകപക്ഷീയമായി നിര്‍ത്തലാക്കിയതോടെ പയ്യന്നൂര്‍-ചെറുപുഴ റൂട്ടില്‍ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം പതിവായി. മത്സരയോട്ടവും അപകടങ്ങളും പതിവായ റൂട്ടില്‍ പൊലീസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പഞ്ചിങ് ഏര്‍പ്പെടുത്തിയത്. പെരിങ്ങോം പൊലീസ് സ്റ്റേഷനുമുന്നില്‍ ബസ്സ് നിര്‍ത്തി സ്റ്റേഷനിലെ രജിസ്റ്ററില്‍ ഒപ്പിടുകയായിരുന്നു പതിവ്. ഇതുമൂലം സ്വകാര്യബസ്സുകള്‍ക്ക് സമയനഷ്ടമുണ്ടായതോടെ ബസ്സുടമകളുടെ സംഘടന ഇടപെട്ട് കോത്തായിമുക്കിലും പെരിങ്ങോത്തും രണ്ട് ജീവനക്കാരെ നിയമിച്ച് പഞ്ചിങ് ഏര്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് റൂട്ടില്‍ മത്സരയോട്ടം മൂലമുള്ള അപകടങ്ങളുടെ നിരക്ക് കുറഞ്ഞിരുന്നു.
ഇതിനിടെയാണ് കഴിഞ്ഞദിവസം ജീവനക്കാരെ പിന്‍വലിച്ച് സ്വകാര്യബസ്സുടമകള് പഞ്ചിങ് സമ്പ്രദായം ഏകപക്ഷീയമായി നിര്‍ത്തിയത്. ഇതോടെ സ്വകാര്യബസ്സുകള്‍ തമ്മിലും കെഎസ്ആര്‍ടിസി ബസ്സുകളും സ്വകാര്യബസ്സുകളും തമ്മിലും മത്സരിച്ചോടുന്നത് പതിവായി. പഞ്ചിങ് ജോലിക്ക് നിയോഗിച്ച ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനെ സംബന്ധിച്ച് ഉടമകള്‍ തമ്മിലുള്ള തര്‍ക്കമാണ് പഞ്ചിങ് നിര്ത്തിവയ്ക്കാനിടയാക്കിയതെന്ന് അറിയുന്നു. ജീവനക്കാരെ നിയമിക്കാന്‍ ഉടമകള്‍ തയ്യാറായില്ലെങ്കില്‍ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടുന്ന രീതി പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പെരിങ്ങോത്തും , ചെറുപുഴയിലും ഉള്ള പോലീസ് സ്റ്റേഷനുകളില്‍ ഒപ്പിടുന്ന രീതി വന്നാല്‍ അമിതവേഗതക്ക് പരിഹാരം കാണാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: