അഴീക്കോട്: തെരഞ്ഞെടുപ്പില്‍ പ്ലാസ്റ്റിക്, ഫ്ളക്സ് പ്രചരണോപാധികള്‍ ഒഴിവാക്കണമെന്ന് പൂതപ്പാറ ഗാന്ധിമന്ദിരം ഗ്രന്ഥാലയം വാര്‍ഷികയോഗം അഭ്യര്‍ത്ഥിച്ചു. പ്ലാസ്റ്റിക് പ്രചരണോപാധികള്‍ ഒഴിവാക്കണമെന്ന അധികൃതരുടെ നിര്‍ദ്ദേശം ലംഘിച്ചുകൊണ്ട് രാഷ്ട്രീയ കക്ഷികള്‍ വ്യാപകമായി പ്ലാസ്റ്റിക് ഉപയോഗിക്കുകാണെന്ന് യോഗം ചൂണ്ടിക്കാട്ടി. എ.മോഹനന് അധ്യക്ഷത വഹിച്ചു. പി.വി.മനോഹരന്, ബാബു എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി എ.മോഹനന്-പ്രസിഡണ്ട്, പി.വി.മനോഹരന്-സെക്രട്ടറി, സവിതാലയം ബാബു-വൈസ് പ്രസിഡണ്ട്, എന്‍.രാജന്-ഖജാന്‍ജി എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: