തിരുവല്ല: ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തായുടെ 99ാം ജന്മദിനാഘോഷം ഇന്ന് തിരുവല്ലയില്‍ നടക്കും.
രാവിലെ 8ന് വിശുദ്ധ കുര്‍ബാന തിരുവല്ല സെന്റ് തോമസ് പള്ളിയിലും തുടര്‍ന്ന് ആശംസാ സമ്മേളനം 11ന് മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തിലും നടക്കും. സഭാദ്ധ്യക്ഷന് ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും.
മാര്‍ അത്താനാസ്യോസ് സഫ്രഗന്‍ മെത്രാപ്പോലീത്താ, സീനിയര്‍ വികാരി ജനറാള്‍ റവ. റ്റി.കെ. മാത്യു എന്നിവര്‍ പ്രാര്‍ത്ഥനകള്‍ നയിക്കും. ഓര്‍ത്തഡോക്സ് സുറിയാനി സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് അത്താനാസ്യോസ് മെത്രാപ്പോലീത്താ, യാക്കോബായ സുറിയാനി സഭയുടെ മാത്യൂസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ, ബാലാവകാശ കമ്മീഷന് അധ്യക്ഷ ശോഭാ കോശി, സഭാ സെക്രട്ടറി റവ. ഉമ്മന്‍ ഫിലിപ്പ്, വൈദിക ട്രസ്റ്റി റവ. ലാല്‍ ചെറിയാന്, അത്മായ ട്രസ്റ്റി അഡ്വ. പ്രകാശ് പി. തോമസ് എന്നിവര്‍ പ്രസംഗിക്കും. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: