ചെങ്ങന്നൂര്‍: നാടിന്റെ നന്മയ്ക്കും ജനക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ശ്രീധരന്‍പിള്ളയെ പോലുള്ള രാഷ്ട്രീയക്കാരെയാണ് നാട് ഉറ്റുനോക്കുന്നതെന്ന് മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള രചിച്ച ‘ഇരകളും പ്രതികളും’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിന്റെ സമയത്തു പോലും ചില രാഷ്ട്രീയ നേതാക്കള്‍ക്ക് സ്വന്തം നാക്കിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. ഇത്തക്കാര്‍ക്ക് എങ്ങനെ നാട് ഭരിക്കാന്‍ സാധിക്കും. താന്‍പോരിമ വച്ചുപുലര്‍ത്തുന്ന ഇവര്‍ തന്നെക്കാള്‍ കേമന്‍ മറ്റാരുമില്ലെന്നാണ് ചിന്തിക്കുന്നത്. സത്യം മറച്ചുവയ്ക്കുന്ന ഇവര്‍ ഹിറ്റ്ലറുടെ സഹയാത്രികന് ഗീബല്‍സിനെ ആരാധിക്കുന്നു. നുണകള്‍ ആവര്‍ത്തിച്ചു പറഞ്ഞ് ഗീബല്‍സിയന്‍ തന്ത്രം രാഷ്ട്രീയത്തില്‍ പയറ്റുകയാണ് ഇക്കൂട്ടര്‍.
നിയമസഭയില്‍ നടന്ന രാഷ്ട്രീയ കോലാഹലങ്ങള്‍ തെരഞ്ഞെടുപ്പിന്റെ വേളില്‍ എല്ലാവരും ഓര്‍മ്മിക്കണം.
മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ പിന്നീട് തള്ളിപ്പറയുന്ന രാഷ്ട്രീയക്കാരെയല്ല ജനങ്ങള്‍ക്ക് ആവശ്യം. നാടിന്റെ നന്മയ്ക്കും ജനക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ശ്രീധരന്‍പിള്ളയെ പോലുള്ള രാഷ്ട്രീയക്കാരെയാണ് നാട് ഉറ്റുനോക്കുന്നത്. അദ്ദേഹം രചിച്ച ‘ഇരകളും പ്രതികളും’ എന്ന പുസ്തകം ജനാധിപത്യത്തിന് തുരങ്കം വെക്കുന്ന എല്ലാ ദുഷ്ചെയിതികളെയും തുറന്ന് കാണിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നടന് ദേവന് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. നിയമസഭയിലേക്ക് ശ്രീധരന്‍പിള്ളയെ തെരഞ്ഞെടുക്കാന്‍ ചെങ്ങന്നൂരിലെ ജനങ്ങള്‍ക്ക് ദയവുണ്ടാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
മതമൈത്രിയുടെ അന്തരീക്ഷമുണ്ടായാല്‍ ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള എംഎല്‍എ ആകുമെന്ന് മുന്‍ ചീഫ് സെക്രട്ടറിയും പ്രമുഖ ചിന്തകനുമായ ഡി. ബാബുപോള്‍ പറഞ്ഞു. ശ്രീധരന് പിള്ള രചിച്ച പുന്നപ്ര – വയലാര്‍ സമരത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന് പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുന്നപ്ര – വയലാര്‍ സമരം ചരിത്രത്തിലെ അക്ഷരത്തെറ്റാണ
.് നുണകള്‍ നൂറുതവണ ആവര്‍ത്തിച്ചാലും സത്യത്തെ മറയ്ക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരം നേടിയ കവി ഒ.എസ്. ഉണ്ണികൃഷ്ണന് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.
ഉറവ സാസംകാരിക വേദിയാണ് പരിപാടി സംഘടിപ്പിച്ചത്. റിട്ട. അദ്ധ്യാപകനും ഇംഗ്ലീഷ് പണ്ഡിതനുമായ പ്രൊഫ. ബാബുസക്കറിയ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.വി. തോമസ്, ഡോ. ഹരികൃഷ്ണന്, സി. ബാബു, എം.വി. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: