മുംബൈ: മുന്നേറ്റനിരക്കാരന്‍ ജെജെ ലാല്‍പെഖുലയെ മികച്ച ഇന്ത്യന്‍ ഫുട്‌ബോളറായി തെരഞ്ഞെടുത്തു. ഫുട്‌ബോള്‍ പ്ലെയേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് (എഫ്പിഎഐ) അവാര്‍ഡുകള്‍ നല്‍കുന്നത്. സാഫ് കപ്പ് ഇന്ത്യയ്‌ക്ക് നേടിക്കൊടുക്കുന്നതില്‍ കാണിച്ച മികവും രാജ്യാന്തര മത്സരങ്ങളിലെയും ഐ ലീഗിലെയും ഐഎസ്എല്ലിലെയും പ്രകടനവുമാണ് പെഖുലയെ തുണച്ചത്. ബൈൗച്ചുങ് ബൂട്ടിയയും ചെന്നൈയിന്‍ എഫ്‌സി സിഇഒ രാഹുല്‍ പാട്ടീലും ചേര്‍ന്ന് മുംബൈയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു.
ഐ ലീഗില്‍ മോഹന്‍ ബഗാന്റെയും ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിയുടെയും താരമാണ് ജെജെ ലാല്‍പെഖുല. നിലവിലെ ഐഎസ്എല്‍ ജേതാക്കളായ ചെന്നൈയിനായി ആറു ഗോളും, ഐ ലീഗ് റണ്ണറപ്പായ ബഗാനായി നാലു ഗോളും നേടി താരം. എഎഫ്‌സി കപ്പില്‍ ബുധനാഴ്ച മാലദ്വീപ് ക്ലബ് മാസിയയെ നേരിടുന്ന മോഹന്‍ ബഗാനൊപ്പം ചേരാനുള്ള ഒരുക്കത്തിലാണ് ജെജെ. ലാല്‍പെഖുല മികച്ച
ഇന്ത്യന്‍ ഫുട്‌ബോളര്‍
















