Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ന് മാഡ്രിഡും മ്യൂണിച്ചും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2016, 10:33 pm IST
in Sports

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ രണ്ടാം സെമിഫൈനലിനു കളമൊരുങ്ങി. ഫുട്‌ബോളിലെ രണ്ടു അച്ചുതണ്ടുകള്‍, മാഡ്രിഡും മ്യൂണിച്ചും, തമ്മിലുള്ള പോരാട്ടത്തിനു കൂടിയാണ് ലോകം കാത്തിരിക്കുന്നത്. മാഡ്രിഡിലെ രണ്ടാമന്മാര്‍ അത്‌ലറ്റികോ മാഡ്രിഡ് മുന്‍ ചാമ്പ്യന്‍ ബയേണ്‍ മ്യൂണിച്ചുമാണ് പോര്‍മുഖത്തെത്തുന്നത്. ആദ്യ പാദം അത്‌ലറ്റികോയുടെ വിന്‍സന്‍ കാല്‍ഡറോണില്‍ ഇന്നു രാത്രി പന്ത്രണ്ടേകാലിന്.

മാഡ്രിഡിലെ വമ്പന്മാര്‍ റയലുമായി തട്ടിച്ചുനോക്കുമ്പോള്‍ ചാമ്പ്യന്‍സ് ലീഗില്‍ അത്‌ലറ്റികോയുടെ കീര്‍ത്തി കുറവ്. രണ്ടു വര്‍ഷം മുന്‍പ് ഫൈനലിലെത്തിയെങ്കിലും റയലിനോട് തോറ്റു മടങ്ങി അത്‌ലറ്റികോ. എതിരാളികള്‍ക്ക് പക്ഷേ, അതിലേറെ കരുത്തും പാരമ്പര്യവുമുണ്ട്. യൂറോപ്യന്‍ വേദിയില്‍ റയല്‍ കഴിഞ്ഞാല്‍ ഏറ്റവും മികച്ച റെക്കോഡുള്ള ടീമും ബയേണ്‍. അത്‌ലറ്റികോ അഞ്ചാം സെമി കളിക്കുമ്പോള്‍ ബയേണിന് 18ാം സെമി. 27 തവണ അവസാന നാലിലൊന്നായ റയല്‍ മാഡ്രിഡ് മാത്രം മ്യൂണിച്ച് ടീമിനു മുന്നില്‍.

യൂറോപ്യന്‍ വേദിയില്‍ ഇതിനു മുന്‍പ് അത്‌ലറ്റികോയും ബയേണും മുഖാമുഖമെത്തുന്നത് 1974ലെ യൂറോപ്യന്‍ കപ്പ് ഫൈനലില്‍. അന്ന് ഫൈനലില്‍ മുഴുവന്‍ സമയവും അധിക സമയവും കളിച്ചിട്ടും ഫലം 1-1. ജേതാക്കളെ കണ്ടെത്താന്‍ ഫൈനല്‍ വീണ്ടും നടത്തിയപ്പോള്‍ 4-0ന് മ്യൂണിച്ച് ടീം കപ്പുമായി മടങ്ങി. എന്നാല്‍, കാര്യങ്ങള്‍ പണ്ടേപോലെയല്ല. ജര്‍മന്‍ ടീമുകള്‍ക്കെതിരെയുള്ള കഴിഞ്ഞ ആറ് ഹോം/എവേ മത്സരങ്ങളില്‍ തോറ്റിട്ടില്ല അത്‌ലറ്റികോ. 1979-80ല്‍ യുവേഫ കപ്പ് ആദ്യ റൗണ്ടില്‍ ഡൈനാമോ ഡ്രെസഡെനോട് തോറ്റ് മടങ്ങിയതാണ് ജര്‍മന്‍ ടീമിനെതിരേയുള്ള അവസാന നോക്കൗട്ട് തോല്‍വി.

സ്‌പെയിനില്‍ കരുത്തരായ റയലിനോടും ബാഴ്‌സലോണയോടും ഒപ്പത്തിനൊപ്പം പൊരുതി മുന്നേറുന്ന അത്‌ലറ്റികോയെ വിലകുറച്ചുകാണാനാകില്ല. ഡീഗോ സിമിയോണിയെന്ന തന്ത്രജ്ഞനു കീഴില്‍ പതിനെട്ടടവും പയറ്റി അവരുടെ വരവ്. ലോകഫുട്‌ബോളിലെ ഒരുപിടി മിന്നുംതാരങ്ങളുണ്ട് ടീമിന്റെ അണിയറയില്‍. ഫെര്‍ണാണ്ടോ ടോറസ്, ഏയ്ഞ്ചല്‍ കൊറയ, അന്റോണിയോ ഗ്രീസ്മന്‍ എന്നിവര്‍ മുന്നേറ്റത്തെ ഭദ്രമാക്കും. തിയാഗോ, ഗാബി, കോക്, അഗസ്റ്റോ ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ മധ്യനിരയുടെ കരുത്ത്.

യുവാന്‍ഫ്രാന്‍, ഡീഗോ ഗോഡിന്‍, ഫിലിപ്പ് ലൂയിസ്, ജീസസ് ഗെമസ് തുടങ്ങിയവര്‍ ചേരുന്ന പ്രതിരോധവും കടുകട്ടി. വല കാക്കാന്‍ മോയയും ചേരുമ്പോള്‍ ഗോള്‍ കണ്ടെത്താന്‍ എതിരാളികള്‍ കഷ്ടപ്പെടും. പ്രതിരോധത്തിന്റെ കരുത്തിലാണ് ഗോളടിക്കാര്‍ ഏറെയുള്ള സ്പാനിഷ് ലീഗില്‍ അത്‌ലറ്റികോ ഒപ്പത്തിനൊപ്പം മുന്നേറുന്നത്. നിരന്തരമായി പ്രതിരോധിക്കുന്നതിനൊപ്പം അവസരം തുറക്കുമ്പോള്‍ എതിര്‍ വലയില്‍ പന്തുമെത്തിക്കും ടീം. അവസാനം കളിച്ച അഞ്ചു മത്സരങ്ങളില്‍ തോറ്റിട്ടില്ലെന്നതും അത്‌ലറ്റികോയുടെ മികവ് വ്യക്തമാക്കുന്നു.

പെപ് ഗാര്‍ഡിയോളയെന്ന താര പരിശീലകനു കീഴില്‍ ഒത്തൊരുമയോടെ കളിക്കുന്ന നക്ഷത്രക്കൂട്ടങ്ങള്‍ ബയേണിന്റെ ശക്തി. എതിരാളിയെ അറിഞ്ഞ് തന്ത്രങ്ങളൊരുക്കും പെപ്. തോമസ് മുള്ളറും റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയും നയിക്കുന്ന ആക്രമണനിരയെ തളയ്‌ക്കാന്‍ ആരും വിയര്‍ക്കും. ജര്‍മന്‍ ലീഗിലെ ടോപ് സ്‌കോററായ ലെവന്‍ഡോവ്‌സ്‌കിയുടെ ബൂട്ടുകള്‍ തീതുപ്പാന്‍ തുടങ്ങിയാല്‍ പിന്നെ ബയേണിനു ഭയക്കേണ്ടതില്ല.

സാബി അലൊന്‍സൊ, ഫ്രാങ്ക് റിബറി, ആര്യന്‍ റോബന്‍, അര്‍ട്യൂറോ വിദാല്‍, ജാവി മാര്‍ട്ടിനസ് തുടങ്ങിയവര്‍ അണിനിരക്കുന്ന മധ്യനിര സമ്പന്നം. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന വിദാലിന്റെ ബൂട്ടുകളില്‍ ജര്‍മന്‍ ശക്തികളുടെ പ്രതീക്ഷ. നായകന്‍ ഫിലിപ്പ് ലാം നയിക്കുന്ന പ്രതിരോധം പിളര്‍ത്തുകയും അതികഠിനം. ഡേവിഡ് അലബ, ജെറോം ബോട്ടെങ്, റാഫിഞ്ഞ തുടങ്ങിയവര്‍ കൂടി ചേരുന്ന പ്രതിരോധം പിളര്‍ത്തിയാല്‍ അവിടെ വല കാക്കാന്‍ മാനുവല്‍ ന്യൂയര്‍ കാത്തുനില്‍ക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു കളികളില്‍ നാലിലും ജയം കണ്ടു ബയേണ്‍. ഒരു മത്സരം സമനിലയില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വിശ്വാസത്തെ അവഗണിച്ചുകൊണ്ട് താരിഖ് റഹ്മാൻ ചൈനയുമായി കൈകോർത്തു ; ടീസ്റ്റ പദ്ധതി ഷി ജിൻപിങ്ങിന് അടിയറവ് വച്ചതിന് പിന്നിൽ മതമൗലികവാദികൾ

Kerala

കശുവണ്ടി കോർപ്പറേഷൻ അഴിമതി; ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി, പ്രിൻസിപ്പൽ സെക്രട്ടറി ചട്ടങ്ങൾ പാലിച്ചില്ല

സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ബെല്‍ജിയം താരങ്ങളുടെ ചിത്രം
Football

ഇതുകൂടി ഒന്നു തിരുത്തിയെഴുതൂ; അമേരിക്കയും ഫിഫയെയും ട്രോളി ബെല്‍ജിയം

Football

എംബാപ്പയ്‌ക്കെതിരേ വംശീയ അധിക്ഷേപവുമായി പരാഗ്വെ സെനറ്റ് അംഗം; പദവിക്ക് യോജിച്ച പെരുമാറ്റം ഉണ്ടാകണമെന്ന് എംബാപ്പെ

നെയ്മറും പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് സീനിയറും
Football

മകനെ….. ഫുട്‌ബോള്‍ കളി തുടരൂ…!; നെയ്‌മറുടെ പിതാവിന്റെ ഹൃദയം തൊട്ട കുറിപ്പ്

പുതിയ വാര്‍ത്തകള്‍

ബെല്‍ജിയത്തിനായി ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന ചാള്‍സ് ഡി കെറ്റെലയര്‍

അമേരിക്കന്‍ കളി തീര്‍ന്നു; ബെല്‍ജിയത്തോട് തോറ്റ് പുറത്ത്

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

കാന്തേഷിന്റേയും കസ്തൂരിയുടേയും വിവാഹച്ചടങ്ങില്‍ നിന്ന്

മഴ ലഭിക്കാന്‍ കഴുതകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ കര്‍ഷകര്‍

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.