കോഴിക്കോട്: പി. ജയരാജന്റെ വിവാദ പ്രസംഗത്തെ വിമര്‍ശിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. നിയമസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ജയരാജന് വാക്കുകള്‍ സൂക്ഷിച്ച് പ്രയോഗിക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയരാജന്റെ വിവാദപ്രസംഗം മാധ്യമങ്ങളിലൂടെയാണ് ഞാന്‍ അറിഞ്ഞത്. അദ്ദേഹം പറഞ്ഞു. ബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യം കേരളത്തിലുണ്ടാകില്ലെന്നും കേരളത്തില്‍ യുഡിഎഫിന്റെ അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുമെന്നും രവീന്ദ്രന് പറഞ്ഞു. കാട്ടാക്കട നിയോജകമണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഐബി സതീഷന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാറാനല്ലൂരില്‍ സംഘടിപ്പിച്ച യോഗത്തിലാണ് ജയരാജന് വിവാദപ്രസംഗം നടത്തിത്.
സിപിഎം ഒരക്രമത്തിനും മുന്‍കയ്യെടുക്കാറില്ല പക്ഷേ ഇങ്ങോട്ട് നിരന്തരം വന്നും കൊണ്ടിരുന്നാലോ? ആ കടമിങ്ങിനെ വന്നുകൊണ്ടിരുന്നാല്‍ ചിലപ്പോള്‍ കടം തിരിച്ചുകൊടുക്കും, അതേ നടന്നിട്ടുള്ളൂ എന്നായിരുന്നു ജയരാജന്റെ വിവാദപ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: