ഓമല്ലൂര്‍: ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രത്തില്‍ ഇന്ന് പള്ളിവേട്ട ഉത്സവം. പറയനാലി- പള്ളം കരക്കാര് നടത്തുന്ന ഒന്‍പതാം ഉത്സവമായ പള്ളിവേട്ട ദിനത്തില്‍ ആറാട്ടിന് എഴുന്നെള്ളുന്ന ദേവന് ഉഴുവത്ത് ദേവീക്ഷേത്രത്തില്‍ എത്തും എന്നതാണ് പ്രത്യേകത. രണ്ട് അകമ്പടി ആനകളുടേയും പുറത്ത് തിടമ്പേറ്റി സര്വ്വാഡംബരപൂര്വ്വമാണ് ഇന്നത്തെ എഴുന്നെള്ളത്ത്. ആതിര വിനോദടക്കം ഒന്‍പത് ഗജവീരന്മാരാണ് ഇന്നത്തെ ആറാട്ടെഴുന്നെള്ളിപ്പിന് അണിനിരക്കുന്നത്. എഴുന്നെള്ളിപ്പിനോടനുബന്ധിച്ച് 30 ലേറെ കലാകാരന്മാര് പങ്കെടുക്കുന്ന പഞ്ചാരിമേളവും ഉണ്ടായിരിക്കും.
രാവിലെ 9ന് ശ്രീഭൂതബലി എഴുന്നെള്ളിപ്പ്, ഉച്ചയ്ക്ക് 1 ന് ഓട്ടന്തുള്ളല്, വൈകിട്ട് 3 ന് ആറാട്ട് എഴുന്നെള്ളിപ്പ്, വൈകിട്ട് 6.30ന് ആദ്ധ്യാത്മിക പ്രഭാഷണം, രാത്രി 8ന് സംഗീത സദസ്സ്, രാത്രി 12.30ന് സൂപ്പര്‍ഹിറ്റ് ഗാനമേള, പുലര്‍ച്ചെ 4 ന് ആറാട്ട്തിരിച്ചെഴുന്നെള്ളിപ്പ് എന്നിവയാണ് പ്രധാന പരിപാടികള്‍. പള്ളിവേട്ട ഉത്സവമായ ഇന്ന് വൈകിട്ട് ആറാട്ട് എഴുന്നെള്ളിപ്പിനോടനുബന്ധിച്ച് ചരിത്ര പ്രസിദ്ധമായ കല്‍നാദസ്വരം വായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: