തുറവൂര്‍: പടക്ക നിര്‍മാണ നിയന്ത്രണം തൊഴിലാളികള്‍ സംഗമം നടത്തി. ഗ്രാമപഞ്ചായത്ത് ഒമ്പത്, പത്ത്, 11, 12 എന്നീ വാര്‍ഡുകളിലെ പടക്ക നിര്‍മാണത്തൊഴിലാളികളാണു സംഗമം സംഘടിപ്പിച്ചത്. പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തെത്തുടര്‍ന്നു വളമംഗലം മേഖലയില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയതോടെയാണു മേഖലയിലെ തൊഴിലാളികള്‍ പട്ടിണിയെ മുഖാമുഖം കാണുന്നത്. നിയമസ‘ാ തെരഞ്ഞെടുപ്പില്‍ അരൂരില്‍ നിന്നുമത്സരിക്കുന്ന സ്ഥാനാര്‍ഥികളാണ് സംഗമത്തില്‍ പങ്കെടുത്തത്. എന്‍ഡിഎ സ്ഥാനാര്‍ഥി ടി. അനിയപ്പന്‍, എ.എം. ആരീഫ് എംഎല്‍എ, എസ്‌യുസിഐ സ്ഥാനാര്‍ഥി കെ.കെ. പ്രതാപന്‍ എന്നിവര്‍ പങ്കെടുത്തു. മേഖലയിലെ പടക്കനിര്‍മാണ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സ്ഥാനാര്‍ഥികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു സംഗമം നടത്തിയത്. അപകടകരമായ പ്രഹരശേഷിയുള്ള പടക്കങ്ങളോന്നും മേഖലയില്‍ നിര്‍മിക്കുന്നില്ലെന്നും ഏതാനും ചില വന്‍കിടക്കാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണു റെയ്ഡ് നടത്തുന്നതെന്നും തൊഴിലാളികള്‍ ആരോപിച്ചു.
















