മാവേലിക്കര: ഷെവര്‍ലെ കാര്‍ നിര്‍മ്മാതാക്കള്‍ കബളിപ്പിച്ചതായി മാവേലിക്കര ചുനക്കര രാജ്ഭവനില്‍ വി.രാജേന്ദ്രപ്രസാദ് ഫയല്‍ ചെയ്ത കേസിലാണ് പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി പ്രസിഡന്റ് പി സതീഷ് ചന്ദ്രന്‍നായര്‍ വിധി പ്രസ്താവിച്ചത്.
ഷെവര്‍ലെ വാഹനത്തിന്റെ വിതരണക്കാരായ പത്തനംതിട്ട ചുരുളിക്കോട് ദീദി മോട്ടോഴ്‌സില്‍ നിന്നുമാണ് രാജേന്ദ്രപ്രസാദ് 2013 മോഡല്‍ ഷെവര്‍ലെ സെയില്‍ എല്‍എസ് (ഡിമോഡല്‍) കാര്‍ വാങ്ങിയത്. പരസ്യത്തില്‍ വാഗ്ദാനം ചെയ്തിരുന്ന മൈലേജിലും ടയറിന്റെ ആയുസ്സിലും മാറ്റം വന്നപ്പോള്‍ വിതരണക്കാരെയും നിര്‍മ്മാതാക്കളെയും പരാതി അറിയിച്ചെങ്കിലും പരിഹാരം ഉണ്ടാകാഞ്ഞതിനെ തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ഒരു ലിറ്റര്‍ ഡീസലില്‍ 22.1 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്തിരുന്നതെങ്കിലും 12 കിലോമീറ്റര്‍ മാത്രമാണ് ലഭിച്ചിരുന്നതെന്ന് പരാതിയില്‍ പറയുന്നു. ഒരു മാസത്തിനുള്ളില്‍ കാര്‍ തിരിച്ചെടുത്ത് പകരം കുറ്റമറ്റ പുതിയ കാറോ, കാറിന്റെ വിലയായ 7,74,638 രൂപയും നഷ്ടപരിഹാരമായ 30,000 രൂപയും ചെലവിനത്തിലുള്ള 5000 രൂപയും ചേര്‍ത്തുള്ള തുകയോ നല്‍കാന്‍ വിധിയില്‍ പറയുന്നു.
കാലതാമസം വരുത്തിയാല്‍ കാര്‍ വാങ്ങിയ ദിവസം മുതല്‍ പത്തുശതമാനം പലിശയും ചേര്‍ത്ത് ഈടാക്കാനും പരാതിക്കാരന് അര്‍ഹതയുണ്ട്. പരാതിക്കാരനു വേണ്ടി മാവേലിക്കര ജില്ലാ കോടതി അഭിഭാഷകന്‍ അഡ്വ. വി. ഭാര്‍ഗവന്‍ ഹാജരായി.
















