കാഞ്ഞങ്ങാട്: കോടോം ബേളൂര്‍ പഞ്ചായത്തിലെ മുളവിന്നൂരിലുണ്ടായ തീപിടുത്തത്തില്‍ കാര്‍ഷിക നാശമുണ്ടായ കര്‍ഷകര്‍ക്ക് അടിയന്തിര ധനസഹായമെത്തിക്കണമെന്ന് ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മറ്റി അധികൃതരോടഭ്യര്ത്ഥിച്ചു.
കഴിഞ്ഞ ദിവസം വൈദ്യുതി ലൈനില്‍ നിന്ന് തീപ്പൊരി വീണ് റബര്‍, കവുങ്ങ്, വാഴ, കശുമാവ് ഉള്‍പ്പെടെ നിരവധി ഏക്കര്‍ സ്ഥലത്തെ കാര്‍ഷിക വിളകളാണ് കത്തിനശിച്ചത്. കല്ല്യോടന്‍ മാധവി, പച്ചിക്കാരന്‍ ജാനകി, കയനാടന്‍ ഗോപാലന്, മുട്ടില്‍ ദാമോദരന്‍, മുട്ടില്‍ ശ്രീധരന്, നിത്യാനന്ദന് തുടങ്ങിയവര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തിര ധനസഹായവും പുന:കൃഷിക്ക് ആവശ്യമായ സൗകര്യവും ചെയ്ത് കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്, നിയോജക മണ്ഡലം പ്രസിഡന്റ് ഇ.കൃഷ്ണന്, എസ്.കെ.കുട്ടന് കൊവ്വല്‍ ദാമോദരന്‍, ബളാല്‍ കുഞ്ഞിക്കണ്ണന്, നാരായണന് ഇടത്തോട്, ഉണ്ണികൃഷ്ണന്, കരുണാകരന് മുളവിന്നൂര്‍, ചിറ്റൂര്‍ ഗോവിന്ദന് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: