ഉദുമ: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പ് മുട്ടി കഴിയുകയാണ് ഉദുമ നിയോജക മണ്ഡലത്തിലെ ചേറ്റുകുണ്ട് പ്രദേശം. കൃഷിക്കും കുടിക്കാനും വര്‍ഷങ്ങളായി ഈ പ്രദേശത്തുകാര്‍ക്ക് വേനല്‍കാലത്ത് ശരണം ഉപ്പ് വെള്ളം മാത്രമാണ്. ഉപ്പ് വെള്ളം കയറുന്നത് കാരണം പച്ചക്കറി മുതലായ കാര്‍ഷിക വിളകള്‍ക്ക് വന്‍ നാശം സംഭവിക്കുന്നതായി കര്‍ഷകര്‍ പറഞ്ഞു. കടല്‍ ഭിത്തി നിര്‍മ്മാണം പൂര്‍ണ്ണമല്ലാത്തതിനാല്‍ മത്സ്യ തൊഴിലാളികളുടെ ജീവിതം ദുരിത പൂര്‍ണ്ണമായി തീരുകയാണ്. വര്‍ഷങ്ങളായി മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികള്‍ മണ്ഡലത്തെ പാടെ അവഗണിക്കുകയായിരുന്നുവെന്ന് വോട്ടര്‍മാര്‍ പറയുന്നു.
തെരഞ്ഞെടുപ്പ് പര്യടനത്തിനിടയില്‍ ചേറ്റുകുണ്ട്, പൂച്ചക്കാട്, കൂട്ടക്കനി, കീക്കാനം, കൊളവയല്‍, ചാലിങ്കാല്‍ പ്രദേശത്തെത്തിയ എന്‍ഡിഎ ഉദുമ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.കെ.ശ്രീകാന്തിന് മുന്നില്‍ പരിവേദനങ്ങളുടെ കെട്ടഴിക്കുന്ന വീട്ടമ്മമാരുടെ കാഴ്ച കണ്ട് നിന്നവരുടെ പോലും കണ്ണുകളെ ഈറനണിയിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് ഇടത് വലത് മുന്നണി നേതാക്കള്‍ പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കാറുള്ളുവെന്ന് വോട്ടര്‍മാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം പ്രദേശത്തിന്റെ സമഗ്രമായ വികസത്തിന് ജനങ്ങളിലൊരാളായി ഉണ്ടാകുമെന്ന് വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കിയാണ് ശ്രീകാന്ത് മടങ്ങിയത്. മാറി മാറി ഭരിച്ച് വികസന പിന്നോക്കാവസ്ഥയിലേക്ക് പ്രദേശത്തെ നയിച്ച ഇടത് വലത് മുന്നണികള്‍ക്കെതിരായി എന്‍ഡിഎയെ അധികാരത്തിലെത്തിക്കുമെന്ന് വോട്ടര്‍മാര്‍ വ്യക്തമാക്കി. പ്രശാന്ത് പള്ളിക്കര, ഗംഗാധരന് തച്ചങ്ങാട്, നവീന്‍ കീക്കാനം, വിജയന് ചേറ്റുംകുണ്ട്, രോഹിന്, ശ്രീജിത്ത്, വിഷ്ണു പ്രസാദ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: