ന്യൂദല്‍ഹി: ലഷ്കര്‍ ഭീകരവനിതയായ ഇസ്രത് ജഹാന് കൊല്ലപ്പെട്ടകേസില്‍ സത്യവാങ്മൂലം തിരുത്തിയ സംഭവത്തില്‍ രക്ഷപ്പെടുന്നതിനായി മുന്‍കേന്ദ്രമന്ത്രി പി. ചിദംബരം ഭ്രാന്തമായ ശ്രമമാണ് നടത്തുന്നതെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു.
രണ്ടാമത്തെ സത്യവാങ്മൂലത്തില്‍ ഒപ്പ് വച്ചത് താനല്ലായെന്നും അത് അണ്ടര്‍ സെക്രട്ടറിയാണെന്നുമുള്ള പി. ചിദംബരത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ആദ്യം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇസ്രത് ജഹാന് ഭീകരവനിതയാണെന്ന് രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ രണ്ടാമത്തെ സത്യവാങ്മൂലത്തില്‍ കേന്ദ്രമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ട് ഇതൊഴിവാക്കുകയായിരുന്നു.
മന്ത്രിയുടെ അംഗീകാരത്തിന് ശേഷം മാത്രമാണ് അണ്ടര്‍ സെക്രട്ടറി ഫയലില്‍ ഒപ്പുവെച്ചിരിക്കുന്നത.് റിജിജു പറഞ്ഞു. ദേശസുരക്ഷയുമായി ബന്ധപ്പെട്ടക്കേസില് കോണ്‍ഗ്രസ് രാഷ്ട്രീയം കളിച്ചത് വളരെ ഗുരുതരമായ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നത്തില്‍ നിന്നും ശ്രദ്ധതിരിച്ചുവിടുവാനുള്ള ശ്രമം മാത്രമാണ് ഇപ്പോള്‍ ചിദംബരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: