കൊച്ചി: ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് എംപ്ലോയീസ് യൂണിയന് 13-ാമത് സംസ്ഥാന സമ്മേളനം മെയ് 1-ന് എറണാകുളം മഹാകവി ഭാരതീയാര്‍ റോഡിലുള്ള ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് ഹാളില്‍ നടക്കും.
രാവിലെ 10 ന് സമ്മേളനം ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ജനറല്‍ സെക്രട്ടറി ശങ്കര്‍ ദേവദാരെ ഉദ്ഘാടനം ചെയ്യും. ഒബിസി എംപ്ലോയീസ് യൂണിയന് പ്രസിഡന്റ് പി.പി.ജോണി അദ്ധ്യക്ഷത വഹിക്കും. ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് പ്രസിഡന്റ് എസ്.എസ്.സിസോദിയ, ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ.എസ്.കൃഷ്ണ, ഫെഡറേഷന് പ്രസിഡന്റ് രാംകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
ഒബിസി ജനറല്‍ മാനേജറും റീജിയണല്‍ ഹെഡുമായ (ബാംഗ്ലൂര്‍) പി.ശ്രീധര്‍ മുഖ്യപ്രഭാഷണം നടത്തും. ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ഡി.ഗോപിനാഥന്, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ട്രഷറര്‍ അശോക് റായ്, സെക്രട്ടറി രമണപ്രസാദ്, ഫെഡറേഷന് അസിസ്റ്റന്റ് സെക്രട്ടറി കരുണാനിധി, അസിസ്റ്റന്റ് സെക്രട്ടറി കുമാരസാമി, ഒബിസി ഓഫീസേഴ്സ് അസോസിയേഷന് ബാംഗ്ലൂര്‍ റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് ജി.ശ്രീകുമാര്‍, ഒബിസി റിട്ടയറീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി ബാബു സുരേന്ദ്രന് എന്നിവര്‍ ആശംസപ്രസംഗങ്ങള്‍ നടത്തും.
സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശനം എസ്.എസ്.സിസോദിയയ്ക്ക് നല്കി ശങ്കര്ദേവദാരെ നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ കെ.ഡി.ബേബി സ്വാഗതവും, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി.ആര്.സുരേഷ് കൃതജ്ഞതയും പറയും. 2.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി. ജയപ്രകാശ് റിപ്പോര്‍ട്ടും ട്രഷറര്‍ സി.ആര്.തോമസ് കണക്കുകളും അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: