കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള രണ്ടാം ദിവസമായ ഇന്നലെ ജില്ലയില്‍ ആകെ 27 സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. അതത് വരണാധികാരികള്‍ മുമ്പാകെയാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്.
പയ്യന്നൂര്‍, കല്ല്യാശ്ശേരി, മട്ടന്നൂര്‍, ഇരിക്കൂര്‍- 2 വീതം, അഴീക്കോട്-5, കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്പ്്-3 വീതം, ധര്‍മടം-1, പേരാവൂര്‍-4 എന്നിങ്ങനെയാണ് പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ ആരും പത്രിക സമര്‍പ്പിച്ചിട്ടില്ല.
പയ്യന്നൂരില്‍ സി കൃഷ്ണന്, ടി ഐ മധുസൂദനന് (സിപിഐ എം), കല്ല്യാശ്ശേരി ടി വി രാജേഷ്, പി പി ദാമോദരന്‍ (സിപിഐ എം), ഇരിക്കൂര്‍ കെ ടി ജോസ്, പി കെ മധുസൂദനന് (സിപിഐ), അഴീക്കോട്: വിവേക് പി സി (മറ്റ്ുള്ളവര്), കെ എം ഷാജി (ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്), പ്രസാദ് വി പി ( സ്വതന്ത്രന്), എം വി നികേഷ്കുമാര്‍, ടി വി ബാലന് (സിപിഐ എം), കണ്ണൂര്‍: സതീശന് പാച്ചേനി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), രാമചന്ദ്രന് കടന്നപ്പള്ളി, ജയപ്രകാശ് കെ കെ (കോണ്‍ഗ്രസ് സെക്കുലര്‍), ധര്‍മ്മടം: പിണറായി വിജയന് ( സിപിഐ എം), തലശ്ശേരി: അഡ്വ. എ എന്‍ ഷംസീര്‍, എം സി പവിത്രന് (സിപിഐ എം), എ പി അബ്ദുള്ളക്കുട്ടി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), കൂത്തുപറമ്പ്: കെ പി മോഹനന്(ജെ ഡി യു), കെ കെ ശൈലജ ടീച്ചര്‍, പി ഹരീന്ദ്രന്‍ (സി പി ഐ എം), മട്ടന്നൂര്‍: ഇ പി ജയരാജന്, പി പുരുഷോത്തമന് ( സിപിഐ എം), പേരാവൂര്‍: അഡ്വ. സണ്ണി ജോസഫ്, ചന്ദ്രന് തില്ലങ്കേരി ( ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), വി ഡി ബിന്േ്റാ (സ്വതന്ത്രന്), പൈലി വാത്യാട്ട് (മറ്റുള്ളവര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: