Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ശ്രുതിയുടെ ആത്മഹത്യ: പട്ടിണിമൂലമല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2016, 11:19 pm IST
inKannur

കണ്ണൂര്‍: കണിച്ചാര്‍ പഞ്ചായത്തിലെ ചെങ്ങോം കുറിച്യ കോളനിയിലെ പതിനാലുകാരി ശ്രുതി തൂങ്ങിമരിച്ച സംഭവത്തില്‍ ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കൂലിപ്പണിയെടുത്തും കൃഷിപ്പണി ചെയ്തും ജീവിക്കുന്ന ശ്രുതിയുടെ കുടുംബത്തിന് സാമ്പത്തിക ഞെരുക്കമോ പട്ടിണിമൂലം മരിക്കേണ്ട സാഹചര്യമോ ഇല്ലെന്നാണ് അന്വേഷണത്തില്‍ മനസ്സിലായതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ചെങ്ങോം കുറിച്യ കോളനിയില്‍ സ്ഥിരതാമസക്കാരിയായ മോളി-രവി ദമ്പതികളുടെ മകള്‍ ശ്രുതി (14) വയസ്സ് 20 ന് വൈകീട്ട് 5.30 ന് വീട്ടിനുളളില്‍ തൂങ്ങി മരിച്ചതായാണ് കണ്ടത്. മരണസമയത്ത് വീട്ടില്‍ കുട്ടിയുടെ ഇളയച്ഛന്‍ വിജയന്‍, അച്ഛന്റെ അമ്മ ഉപ്പാട്ടി (65) എന്നിവരും ഉണ്ടായിരുന്നു. അച്ഛനും അമ്മയും കൊട്ടിയൂര്‍ പഞ്ചായത്തിലെ പന്ന്യാമലയില്‍ കശുവണ്ടി ശേഖരിക്കുന്നതിനും, കൃഷിപ്പണി ചെയ്യുന്നതിനും പോയതായിരുന്നു. പന്ന്യാംമലയില്‍ അച്ഛന്‍ രവിക്ക് 10 സെന്റ് സ്ഥലവും വീടും ഉണ്ട്. കേളകം സെന്റ് തോമസ് ഹൈസ്‌ക്കൂളില്‍ നിന്ന് 9-ാം ക്ലാസ്സ് പഠനംകഴിഞ്ഞ് ശ്രുതി വെക്കേഷന്‍ സമയത്ത് കേളകം ടാഗോര്‍ ട്യൂഷന്‍ സെന്ററില്‍ 10-ാം ക്ലാസ്സിനുളള ട്യൂഷന് പോകാറുണ്ടായിരുന്നു. 20ന് ഉച്ചയ്‌ക്ക് ട്യൂഷന്‍ കഴിഞ്ഞ് വീടിന് സമീപത്തുളള ചെങ്ങോം അംഗനവാടിയില്‍ ഐ.സി.ഡി.എസ് ന്റെ ആഭിമുഖ്യത്തില്‍ നടന്ന കൗമാരക്കാര്‍ക്കുളള ബോധവല്‍ക്കരണ ക്ലാസ്സിലും പങ്കെടുത്തിരുന്നു. വീട്ടിലെത്തിയപ്പോള്‍ ഉച്ച ഭക്ഷണം കിട്ടാത്തതിനെത്തുടര്‍ന്ന് അച്ഛമ്മ ഉപ്പാട്ടിയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് തൂങ്ങിമരിക്കുകയുമാണുണ്ടായതെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. ശ്രുതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

എനിക്ക് ജീവിക്കണ്ട, ഞാന്‍ മരിക്കും. ഞാന്‍ രാവിലെ 7 മണിക്ക് ട്യൂഷന് പോയി 12 മണിക്ക് വിശന്ന് തളര്‍ന്ന് തലകറങ്ങിയാണ് വീട്ടിലെത്തുന്നത്. എന്നാല്‍ എനിക്ക് അച്ഛമ്മ എനിക്ക് ഒരു പിടി ചോറു പോലും ഉണ്ടാക്കി വെച്ചിട്ടുണ്ടാവില്ല. കൂടാതെ അച്ഛമ്മ എന്നെ വഴക്ക് പറയുകയും ചെയ്യും. എനിക്ക് വയ്യ-ഞാന്‍ മടുത്തു-ഞാന്‍ മടുത്തു-ഗുഡ് ബൈ-എന്നാണ് കുറിപ്പിലുളളത്.

എന്നാല്‍ ഉച്ചഭക്ഷണം ഉണ്ടാക്കിയില്ല എന്നത് ശരിയായ വാര്‍ത്ത അല്ല എന്നും, കഞ്ഞിയുണ്ടായിരുന്നത് കുട്ടിയോട് കഴിക്കാന്‍ പറഞ്ഞിരുന്നുവെന്നും അത് കഴിക്കാന്‍ കൂട്ടാക്കിയില്ല എന്നുമാണ് വീട്ടുകാരോട് അനേ്വഷിച്ചപ്പോള്‍ അറിയാന്‍ സാധിച്ചത്.ശ്രുതിയുടെ അച്ഛന്റെ അമ്മ ഉപ്പാട്ടിക്ക് 2 ഏക്കര്‍ സ്ഥലമുണ്ട്. ഉപ്പാട്ടിക്ക് 6 മക്കളാണുളളത്. ശ്രുതിയുടെ അച്ഛന്‍ രവിക്ക് പന്ന്യാംമലയില്‍ സ്വന്തമായുളള 10 സെന്റ് സ്ഥലത്തിന് പുറമെ അമ്മയുടെ സ്വത്തിനും അര്‍ഹതയുണ്ട്. ശ്രുതിയുടെ സഹോദരന്‍ അക്ഷയ് കേളകം മഞ്ഞളാപുരം സ്‌ക്കൂളില്‍ 7-ാം ക്ലാസ്സ് പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ചെങ്ങോം കോളനിയിലെ വീട് ഉപ്പാട്ടിയുടെ പേരിലുളളതാണ്. ഉപ്പാട്ടിയുടെ കൂടെയാണ് ശ്രുതിയും, അച്ഛനും അമ്മയും സഹാദരനും താമസിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

Kerala

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)
India

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

India

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

Kerala

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.