മുംബൈ: തന്നെ വിമാനത്തില്‍ വച്ച് ആക്രമിച്ചെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍. മുംബൈയില്‍ നിന്ന് പൂനെയിലേക്കു പോവുകയായിരുന്ന ജെറ്റ് എയര്‍വേയ്സ് വിമാനത്തിലെ ഒരു യാത്രക്കാരന് കടന്നുപിടിച്ച് കഴുത്ത് ഞെരിക്കുകയായിരുന്നുവെന്നാണ് കനയ്യയുടെ ട്വിറ്റ്. മാനസ് ദെക എന്ന ബിജെപി പ്രവര്‍ത്തകനാണ് തന്നെ ആക്രമിച്ചതെന്നും യാതൊരു നടപടിയും ജെറ്റ് എയര്‍വേയ്സ് അധികൃതര്‍ എടുത്തില്ലെന്നും കനയ്യ ആരോപിക്കുന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പോവുകയായിരുന്നു കനയ്യ.
എന്നാല്‍ അക്രമമൊന്നും നടന്നിട്ടില്ലെന്ന് ജെറ്റ് എയര്‍വെയ്സ് അധികൃതര്‍ പറഞ്ഞു. കനയ്യയുടെ സഹയാത്രികന് ജനലിന് അരികിലുള്ള സീറ്റാണ് ലഭിച്ചിരുന്നത്. സീറ്റിനിടയ്ക്കു കൂടി ഇവിടേക്ക് കയറാന്‍ ശ്രമിച്ചപ്പോള്‍ കനയ്യയുടെ ദേഹത്ത് തട്ടി. തുടര്‍ന്ന് രണ്ടു പേരും പരസ്പരം തള്ളി. ഇതല്ലാതെ അക്രമമോ ഏറ്റുമുട്ടലോ ഒന്നും ഉണ്ടായിട്ടില്ല. അധികൃതര്‍ പറഞ്ഞു. ചെറിയൊരു ഉന്തും തള്ളുമാണ് ഉണ്ടായതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി രാം ഷിന്‍ഡെ പറഞ്ഞു.
മാനസ് ദെകയെന്നയാളെ സിഐഎസ്എഫ് അധികൃതര്‍ തടഞ്ഞുവച്ചിട്ടുണ്ട്.
തന്നെ സഹയാത്രികന് കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണം വെറും പ്രചാരണത്തട്ടിപ്പാണെന്ന് സഹയാത്രികന്. വേദനയുള്ള കാലില്‍ ബാലന്‍സ് ചെയ്ത് നില്ക്കാന് ശ്രമിക്കുന്നതിനിടെ എന്റെ കൈ കനയ്യയുടെ കാലില്‍ തട്ടിയതാണ്. അയാളുടെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും എനിക്ക് അയാളെ വ്യക്തിപരമായി അറിയില്ല. ഇത് വെറും വിലകുറഞ്ഞ പ്രചാരണ തന്ത്രമാണ്. അറസ്റ്റിലായ 33 കാരനായ മനാസ് ജ്യോതി ദേക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: