വാഷിങ്ടണ്‍: ഭാരതീയരായ ജോലിക്കാര്‍ മോശമാണെന്നും ആശയവിനിമയത്തിന് ബുദ്ധിമുട്ടുള്ളവരാണെന്നും അമേരിക്കന്‍ ഗവര്‍ണര്‍ പോള്‍ ലേപേജ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് വിവാദമായ പ്രസ്താവന ചേര്‍ത്തത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പും ഭാരതീയരെ പരിഹസിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.
ഭാരതീയന് കോള്‍ സെന്ററില്‍ നിന്നും വിളിച്ചാല്‍ എത്രയും വേഗം തന്നെ ഫോണ്‍ വയ്ക്കുമെന്ന് പറഞ്ഞായിരുന്നു പരിഹാസം. ഭാരതം നല്ലൊരു സ്ഥലമാണെന്നും അവിടുത്തെ നേതാക്കളോട് ദേഷ്യമില്ലെന്നും അദ്ദേഹം ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തിരുന്നു.
ഇതിന്റെ തൊട്ടുപുറകേയാണ് പുതിയ വിവാദവുമായി ലേപേജ് രംഗത്ത് വന്നിരിക്കുന്നത്.
ആശയവിനിമയത്തിന് ഏറ്റവും ബുദ്ധിമുട്ടുള്ള ആളുകളാണ് ഭാരതീയര്‍. വിദേശതൊഴിലാളികളെ റെസ്റ്റോറന്റിലെ ജോലികള്‍ക്കായി മാത്രമേ ഉപയോഗിക്കാവൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭാരതീയര്‍ സ്നേഹ സമ്പന്നരാണെന്ന് ലേപേജും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: