ഒരു ചെറുതലവേദനയ്‌ക്കുള്ള മരുന്നുപോലും ഡോക്ടറുടെ കുറിപ്പടിയില്ലാതെ കൊടുക്കരുതെന്നാണ് നിയമം. എന്തുകൊണ്ട് അങ്ങനെ ഒരു നിയമം വച്ചു എന്നതുകൂടി നാം മനസിലാക്കേണ്ടതുണ്ട്.
പരസ്യങ്ങളുടെ അതിപ്രസരംമൂലം ഡോക്ടര്‍മാരെക്കാള്‍ മരുന്നിന്റെ പേരുകള്‍ ഇന്ന് സാമാന്യജനങ്ങള്‍ക്ക് അറിയാമെന്നായിട്ടുണ്ട്.
അല്‍പം വിദ്യാഭ്യാസം (മറ്റ് അഭ്യാസങ്ങളും) കൂടുതലുള്ള മലയാളിക്ക് മരുന്ന് എന്ന് കേള്‍ക്കുമ്പോള്‍ ഒരു ആകര്‍ഷണം കൂടുതലുമാണ്. വിറ്റാമിന്‍ എന്നു കേട്ടാല്‍ ചാടിവീണ് വാങ്ങിക്കഴിക്കും. രക്തമുണ്ടാക്കാന്‍ അയണ്‍ ഗുളിക നല്ലതാണെന്ന് എവിടെയോ വായിച്ച ഓര്‍മ്മയില്‍ അയണ്‍ ഗുളിക മെഡിക്കല്‍ സ്‌റ്റോറില്‍നിന്ന് വാങ്ങിക്കഴിക്കുക.
മഞ്ഞുകൊണ്ടിട്ടാകാം തൊണ്ട കുത്തി ചുമയ്‌ക്കുമ്പോള്‍ ഉടനെ പോയൊരു കഫ്‌സിറപ്പ് വാങ്ങിക്കുടിക്കുക. വെയില്‍ തട്ടി തലവേദന വന്നാല്‍ അമൃതാഞ്ജന്‍ വാങ്ങി പൂശുക ഇതൊക്കെ സ്ഥിരം പരിപാടികളാണ്. ഈ സ്വയം ചികിത്‌സകള്‍ അപകടങ്ങളാണ്.
ലളിത, കൊച്ചി
















