ശരീരത്തിലോ, ബാഹ്യസുഖത്തിലോ, ബാഹ്യവസ്തുക്കളേയോ മാത്രം ആശ്രയിച്ചല്ല നമ്മുടെ ജീവിതം. യഥാര്‍ത്ഥ ജീവിത സുഖം മനസ്സിനെ ആശ്രയിച്ചാണിരിക്കുന്നത്. ആ മനസ്സിനെ നിയന്ത്രണത്തില്‍ വരുത്തുവാനായാല് സകലതും നമ്മുടെ കൈയില്‍ ഒതുങ്ങും. മനസ്സിനെ അധീനതയില്‍ വരുത്തുവാനുള്ള വിദ്യയാണ് ശരിയായ വിദ്യ.
അതാണ് ആദ്ധ്യാത്മികവിദ്യ. ആദ്യം ഈവിദ്യ അഭ്യസിച്ചുകഴിഞ്ഞാല്‍ മാത്രമേ നമ്മള് നേടിയിട്ടുള്ള മറ്റുവിദ്യകളെ ശരിയായവിധത്തില്‍ പ്രയോഗിക്കാന്‍ കഴിയൂ. പïു കലത്ത് ചില കുടുംബങ്ങള്‍ കൂട്ടുകുടുംബങ്ങളായിരുന്നു. ഒരുവീട്ടില്‍ മുപ്പതും നാല്‍പ്പതും പേരുïാവും. എന്നാല്‍ അവരില്‍ തികഞ്ഞ അച്ചടക്കവും ഐക്യവും നിലനിന്നിരുന്നു. അവിടെ ശാന്തിയും സമാധാനവും നിലനിന്നിരുന്നു. കാരണം അവര്‍ ആത്മീയം മനസ്സിലാക്കിയിരുന്നു. ജീവിതം എന്തെന്നും എന്തിനുവേïിയെന്നും അവര്‍ക്ക് നല്ലപോലെ അറിയാമായിരുന്നു.
എന്നാല്‍ ഇന്ന് ആകഥകള്‍ വെറും മുത്തശ്ശിക്കഥകള്‍ പോലെത്തോന്നും. ഒരുകുടുംബത്തില്‍ ഇന്ന് മൂന്നാളുïങ്കില്‍ മൂന്നു ദ്വീപില്‍ കഴിയുന്നപോലെ യാണ് ജീവിക്കുന്നത്. ഓരോരുത്തര്‍ക്കും ഓരോരീതിയുï്. അവര്തമ്മില് യാതൊരു യോജിപ്പും കïേക്കില്ല. ആദ്ധ്യാത്മികതയെ മനസ്സിലക്കിയാല് നമ്മുടെ കുടുംബം ശാന്തതയില്‍ കുളിച്ചിരിക്കും. ഹൃദയത്തെ ഹൃദയത്തോടടുപ്പിക്കുന്ന തത്ത്വമാണാദ്ധ്യാത്മികം.
സമുദ്രത്തില്‍ നീന്താന്‍ പഠിച്ചാല്‍ ആതിരകളില് ആനന്ദം കïെത്തും. എന്നാല്‍ നീന്തല്‍ വശമില്ലാത്തവനെ തിര അടിച്ചുവീഴ്ത്തും. ഇതുപോലെയാണ് ആദ്ധ്യാത്മികം. അറിഞ്ഞവന് ഓരോ പ്രതിബന്ധത്തേയും പുഞ്ചിരിയോടെ നേരിടും. ഇതേകുറിച്ചറിയാത്തവര് ജീവിതത്തില്‍ നിന്നു വിയര്ക്കുകതന്നെചെയ്യും. അവരൊന്നും ഒരുകരയും കാണാതെ അലയുകതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: