Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കോഴിമുട്ടയും ചീനമുട്ടയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2016, 06:26 pm IST
in Varadyam

ഒരു കോഴി ഒരുദിവസമിടുന്നത് കേവലം ഒരു മുട്ട. അടുത്തത് കിട്ടാന്‍ 24 മണിക്കൂര്‍ കാത്തിരിക്കണം. കോഴി അടയിരുന്നാല്‍ മുട്ടക്കാലം പിന്നെയും വൈകും. അതിന് ചൈനക്കാര്‍ കണ്ടുപിടിച്ചതാണ് കൃത്രിമമുട്ട. ഒരുദിവസം എത്ര കോഴിമുട്ടവേണമെങ്കിലും ചൈനാക്കാരന്‍ ഉണ്ടാക്കും. കഷ്ടിച്ച് അഞ്ച് മിനിട്ട് സമയം കൊടുത്താല്‍ മതി. ഒരു കാത്തിരിപ്പും വേണ്ട. കോഴിത്തീറ്റയും കോഴിക്കൂടും ഒന്നും വേണ്ടാത്ത ഒന്നാന്തരം കോഴിമുട്ട. മാസങ്ങളോളം സൂക്ഷിച്ചാലും മുട്ട ചീത്തയാവുകയുമില്ല.

ഐഡിയ ഒന്നാന്തരം.

വില തീരെ തുച്ഛം. ഗുണം അതിലേറെ തുച്ഛം. കഴിക്കുന്നവന്റെ ആരോഗ്യത്തിന്റെ കാര്യം പോക്കുതന്നെ!. എങ്കിലെന്താ, ചൈനയില്‍ തകൃതിയായി നടക്കുകയാണത്രെ ഈ മുട്ട നിര്‍മാണം. കൃത്രിമ മുട്ടകള്‍ ഇന്ത്യയിലേക്കും കടന്നുതുടങ്ങിയതായി പറയപ്പെടുന്നു.

ചൈനക്കാരന് മുട്ടയിടാന്‍ ഒരുപിടി രാസവസ്തുക്കള്‍ മതി. കാത്സ്യം കാര്‍ബണേറ്റ്, സോഡിയം അജിനേറ്റ്, കാത്സ്യം ക്ലോറൈഡ്, ജലാറ്റിന്‍, ഗ്ലൂക്കോ ലാക്ടോണ്‍ എന്നിങ്ങനെ പോകുന്നു അവയുടെ പട്ടിക. ഇവയെല്ലാം കൂട്ടി ഒരുമുട്ട നിര്‍മിച്ചാലും കോഴിമുട്ടയുടെ ആറിലൊന്നുപോലും ചിലവ് വരില്ലെന്നാണ് മുട്ടക്കണക്കന്മാര്‍ പറയുന്നത്. ചൈനയിലെ കറന്‍സിയാണ് യുവാന്‍. ഒരു കിലോ മുട്ടയ്‌ക്ക് അവിടെ 6.5 യുവാന്‍ വില. പക്ഷെ, ഒരു കിലോഗ്രാമിന് കേവലം 42 യുവാന്‍ മാത്രം വില വരുന്ന സോഡിയം അജിനേറ്റ് ഉണ്ടെങ്കില്‍ 150 കിലോഗ്രാം മുട്ട ഉണ്ടാക്കാമത്രെ. ഒരു കിലോ ചീനമുട്ടയ്‌ക്ക് കഷ്ടിച്ച് അരയുവാന്‍ മാത്രം.

കോഴിയുടെ മുട്ടയുമായി കാഴ്ചയില്‍ ചീനമുട്ടയ്‌ക്ക് വലിയ അന്തരമില്ല. യഥാര്‍ത്ഥ മുട്ടയേക്കാള്‍ തോടിന് അല്‍പം തിളക്കക്കൂടുതലുണ്ടാകും. പക്ഷേ തോടിന്റെ പ്രതലം കൂടുതല്‍ പരുക്കനായിരിക്കും. ജലാംശം ഏറെയുള്ളതിനാല്‍ ചീനമുട്ട കുലുക്കിയാല്‍ നല്ല ശബ്ദം കേള്‍ക്കും. കോഴിമുട്ട പൊട്ടിക്കുമ്പോള്‍ അനുഭവപ്പെടുന്ന പച്ചയിറച്ചിയുടെ നേരിയഗാനം അല്‍പം പോലും ഇതിന് ഉണ്ടാവില്ല. കോഴിമുട്ടയില്‍ മെല്ലെ മുട്ടിയാല്‍ കേള്‍ക്കുന്ന ഉറച്ച ശബ്ദവും ചീനമുട്ടയ്‌ക്കില്ല.

മുട്ടപൊട്ടിച്ച് അല്‍പം കഴിഞ്ഞാല്‍ മു്ട്ടയുടെ മഞ്ഞക്കരുവും വെളുത്ത ഭാഗവും കൂടിക്കലരുകയും ചെയ്യും. കാരണം രണ്ടും ഉണ്ടാക്കുന്നത് ഒരേ രാസവസ്തുകൊണ്ടാണ്. മഞ്ഞക്കരുവിന് നിറം വരുത്തുവാനും ഉറപ്പിക്കുവാനും ചില നിറങ്ങളും പശയുമൊക്കെ അധികമായി ചേര്‍ക്കുമെന്നുമാത്രം. ഒരുകാര്യം കൂടിയുണ്ട്.-മുട്ടപ്പൊരിക്കുന്നതിന് ചീനച്ചട്ടിയില്‍ പൊട്ടിച്ചൊഴിച്ചാല്‍ ചീനമുട്ടയുടെ മഞ്ഞക്കരു സ്വയം പൊട്ടിയൊലിച്ച് പരന്നുകൊള്ളും. സ്പൂണ്‍ വേണ്ട.

ഇനി ഒരുകാര്യം കൂടി ഓര്‍ക്കുക- ചീനമുട്ടയില്‍ യാതൊരു പോഷകമൂല്യവുമില്ല. ഉള്ളത് ഒരുപിടി രാസവിഷങ്ങള്‍ മാത്രം. മുട്ടയ്‌ക്കുള്ളിലെ മിശ്രിതം കട്ടപിടിച്ചിരിക്കാനായി ചേര്‍ക്കുന്ന ഗ്ലൂക്കോ ലാക്ടോണ്‍ ദഹന വ്യവസ്ഥയെ തകരാറിലാക്കുന്നതില്‍ കേമന്‍.

മുട്ടത്തോട് നിര്‍മാണത്തിനുപയോഗിക്കുന്ന കാത്സ്യം ക്ലോറൈഡ് തലച്ചോര്‍, നാഡി വ്യവസ്ഥ, കരള്‍ എന്നിവയെ ദുഷിപ്പിക്കും. രക്തം ഉണ്ടാകാനുള്ള ശരീരത്തിന്റെ ശേഷിയെ നശിപ്പിക്കും. മുട്ട ചീത്തയാകാതെ മാസങ്ങള്‍ സൂക്ഷിക്കാന്‍ ചേര്‍ക്കുന്ന ബന്‍സോയിക് ആസിഡിന്റെ സംഭാവനകളും ഇതൊക്കെത്തന്നെ. കൂടുതലായി ഓര്‍മ നാശമുണ്ടാക്കുന്ന ഡിമന്‍ഷ്യ രോഗവും കിട്ടുമെന്നുമാത്രം. മുട്ടയുടെ വെള്ളയുടെ സ്‌നിഗ്ധത കളയാതെ സൂക്ഷിക്കുന്ന ആലവും രുചി നല്‍കുന്ന അമിനോ ആസിഡുമൊക്കെ കുഴപ്പക്കാരാണെന്ന് പ്രത്യേകം പറയാനില്ല. ഇനിയുമുണ്ട് നേരിയ അളവില്‍ ചേര്‍ക്കുന്ന മുട്ടക്കൂട്ടുകള്‍. അവയെല്ലാം തന്നെ ആരോഗ്യത്തെ ഹനിക്കുന്നവ. ചിലവ അര്‍ബുദ രോഗത്തിന് സാഹചര്യമൊരുക്കുന്നവ.

ചീനമുട്ട നിര്‍മിക്കുന്നതിനുള്ള മിശ്രിതം തയ്യാറാക്കി ഒഴിക്കുന്നതോടെയാണത്രെ നിര്‍മാണപരിപാടി തുടങ്ങുന്നത്. പിന്നെ അതില്‍ കാല്‍സ്യം ക്ലോറൈഡ് ദ്രാവകം ചേര്‍ത്തിളക്കും. ഇതൊക്കെ നല്ല മൂശയില്‍ ഒഴിച്ചാണ് ചെയ്യുക. മൂശ(മോള്‍ഡ്) ഉള്ളതിനാല്‍ എല്ലാ മുട്ടകളുടേയും വലിപ്പം ഒരുപോലെയായിരിക്കുകയും ചെയ്യും. മെഴുക്, ജിപ്‌സം, കാത്സ്യം കാര്‍ബണേറ്റ് എന്നിവ ചേര്‍ത്താണ് മുട്ടത്തോട് നിര്‍മിച്ചെടുക്കുന്നത്. കാത്സ്യം ക്ലോറൈഡും നാരങ്ങാ മഞ്ഞ നിറമുള്ള രാസവസ്തുവുമാണ് മഞ്ഞക്കരുവിന്റെ പ്രധാന ചേരുവകള്‍.

ചൈനയില്‍ ഇത്തരം വ്യാജമുട്ടകള്‍ വ്യാപകമായി നിര്‍മിക്കപ്പെടുന്നതായി അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനയ്‌ക്ക് അടുത്ത വ്യാപാരബന്ധമുള്ള ഭാരതമടക്കമുള്ള രാജ്യങ്ങളിലും അവ എത്തിക്കഴിഞ്ഞതായി സാമൂഹ്യ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. ചീനമുട്ട നിര്‍മിക്കുന്ന വിധം വരെ ഇന്റര്‍നെറ്റ് സൈറ്റുകളില്‍ ഇന്ന് സുലഭം. ചീനക്കാരന്റെ വില കുറഞ്ഞ സാധനങ്ങളില്‍ കമ്പമുള്ള നമ്മുടെ നാട്ടുകാരെ തേടി തീര്‍ച്ചയായും ഈ മുട്ടകള്‍ എത്താതിരിക്കില്ല. ഇന്നല്ലെങ്കില്‍ നാളെ. അതിനെ തുടക്കത്തിലെ തടഞ്ഞ് ഇല്ലാതാക്കാനുള്ള ആര്‍ജ്ജവം ബന്ധപ്പെട്ടവര്‍ കാണിച്ചില്ലെങ്കില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

Kerala

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.