Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കൊട്ടികയറുന്ന സഹോദരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2016, 06:01 pm IST
in Varadyam

മഹേഷ്                          അനിയന്‍ മാരാര്‍          തൃപ്രയാര്‍ രമേശ്      ശരത് ചന്ദ്രന്‍

സാഹോദര്യത്തിന്റെ കെട്ടുറപ്പോടെ നാല്‍വര്‍ സംഘം കൊട്ടുമ്പോള്‍ ഉയരുന്നത് ശബ്ദം മാത്രമല്ല, തൃപ്രയാറിന്റെ പെരുമ കൂടിയാണ്. വാദ്യകലയ്‌ക്ക് പേരുകേട്ട, വാദ്യകലാകാരന്മാര്‍ക്ക് പെരുമകേട്ട മണപ്പുറത്തിന്റെ മണ്ണില്‍ നിന്ന് വാദ്യകലയില്‍ നിപുണരായ നാലുസഹോദരങ്ങള്‍. അവര്‍ ചെണ്ടയിലും തിമിലയിലും തീര്‍ക്കുന്ന നാദപ്പെരുമയില്‍ പൂരപ്പറമ്പുകളിലും ഉത്സവപ്പറമ്പുകളിലും വാദ്യകലയെ പ്രണയിക്കുന്നവര്‍ ലയിക്കുന്നു. വാദ്യപ്രേമികളുടെ ഹരമായി ഈ നാലുസഹോദരങ്ങള്‍ മാറിയിട്ട് കാലമേറെയായി.

കുമരപുരത്ത് മാരാത്ത് കുട്ടന്‍മാരാരുടെ മക്കളായ തൃപ്രയാര്‍ രമേശ്, സഹോദരന്‍ അനിയന്‍ മാരാര്‍, കുട്ടന്‍ മാരാരുടെ സഹോദരന്‍ മോഹനന്‍ മാരാരുടെ മക്കളായ മഹേഷ്, ശരത് ചന്ദ്രന്‍(ഉമേഷ്) എന്നിവരാണ് തിമിലയിലും ചെണ്ടയിലും വിസ്മയം തീര്‍ത്ത് വാദ്യകലയില്‍ തൃപ്രയാറിന്റെ പെരുമ ഉയര്‍ത്തുന്നത്. പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം മുതല്‍ കേരളത്തിലെ പ്രശസ്തമായ എല്ലാ പൂരങ്ങളിലും ഈ സോദരങ്ങളുടെ പ്രതിഭ ആസ്വാദക വൃന്ദം അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

രമേശ് തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍വരവില്‍ പഞ്ചവാദ്യത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലെറേയായി തിമിലയില്‍ മാറ്റുതെളിയിക്കുന്നു.

ഇത്തവണയും അന്നമനട പരമേശ്വരന്‍ മാരാര്‍ക്ക് ഒപ്പം താളവിസ്മയം തീര്‍ക്കാന്‍ രമേശുണ്ടായിരുന്നു. കഴിഞ്ഞ തവണ മഠത്തില്‍ വരവില്‍ പ്രമാണം വഹിച്ച കേളത്ത് കുട്ടപ്പന്‍മാരാരുടെ കീഴില്‍ തിമില അഭ്യസിച്ച രമേശ് കേരളത്തിലെ പ്രധാന ഉത്സവങ്ങളില്‍ പങ്കെടുക്കാറുണ്ട്. ഉത്രാളി, തൃപ്പൂണിത്തുറ, എറണാകുളത്തപ്പന്‍ ക്ഷേത്രം, നെന്മാറ വല്ലങ്ങി, തൃപ്രയാര്‍, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം, ആറാട്ടുപുഴ തുടങ്ങിയ ക്ഷേത്രങ്ങളിലെല്ലാം വര്‍ഷങ്ങളായി രമേശിന്റെ സാന്നിദ്ധ്യമുണ്ട്. ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായുള്ള അന്തിക്കാട് ഭാഗവതിയുടെ പൂരം പുറപ്പാടിന്റെ പ്രമാണം രമേശാണ്.

കൂടാതെ നിരവധി ക്ഷേത്രങ്ങളില്‍ പഞ്ചവാദ്യത്തിന് പ്രമാണം വഹിച്ചു വരുന്നു. മഠത്തില്‍ വരവില്‍ പഞ്ചവാദ്യത്തില്‍ ഏതാനും വര്‍ഷമായി രമേശിനൊപ്പം തിമിലയില്‍ പങ്കെടുക്കുന്ന മഹേഷ് മികച്ച സോപാന സംഗീതഞ്ജന്‍ കൂടിയാണ്. തിമിലയ്‌ക്ക് പുറമേ ചെണ്ടയിലും മഹേഷ് പ്രാഗത്ഭ്യം തെളിയിക്കുന്നു, അനിയന്‍ മാരാരും മഹേഷും ചേര്‍ന്നുള്ള ഇരട്ട തായമ്പക ഇതിനോടകം നിരവധി ക്ഷേത്രങ്ങളില്‍ അരങ്ങേറിയിട്ടുണ്ട്. തൃപ്രയാര്‍ അപ്പുമാരാര്‍, രാജപ്പന്‍ മാരാര്‍ എന്നിവരില്‍ നിന്നാണ് സോപാന സംഗീതം പഠിച്ചത്. പ്രഗത്ഭര്‍ പങ്കെടുത്ത നിരവധി പരിപാടികളില്‍ മഹേഷ് അവതരിപ്പിച്ച സോപാന സംഗീതം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

മേളത്തില്‍ ആയിരങ്ങളെ ത്രസിപ്പിക്കുന്ന അനിയന്‍ മാരാര്‍, മേള പ്രമാണി ചെറുശ്ശേരി കുട്ടന്‍ മാരാരുടെ ശിഷ്യനാണ്. ഏതാനും വര്‍ഷങ്ങളായി തൃശൂര്‍ പൂരത്തില്‍ അയ്യന്തോള്‍ വിഭാഗത്തിലാണ് അനിയന്‍ മാരാര്‍ പങ്കെടുക്കുന്നത്. നേരത്തെ കണിമംഗലം ശാസ്താവിന്റെ പൂരത്തിലും പങ്കെടുത്തിരുന്നു. ആറാട്ടുപുഴ പൂരത്തില്‍ വര്‍ഷങ്ങളായി അന്തിക്കാട്, ചൂരക്കാട് ഭഗവതിമാരുടെ മേള പ്രമാണിയാണ്. തൃപ്രയാര്‍ എകാദശിക്ക് രാത്രി മേളത്തിന്റെ പ്രമാണം ഏതാനും വര്‍ഷങ്ങളായി അനിയന്‍ മാരാരാണ്.

കേരളത്തിലെ പ്രഗത്ഭരായ വാദ്യകലാകാരന്‍മാര്‍ക്കൊപ്പവും അനിയന്‍ തന്റെ മേളത്തിലെ മികവ് പ്രകടമാക്കി കഴിഞ്ഞു. ഉത്സവ പറമ്പുകളില്‍ വാദ്യപ്രേമികളുടെ ഹരമാണ് ഈ യുവകലാകാരന്‍. ശരത് ചന്ദ്രനും തന്റെ കഴിവ് പ്രകടമാക്കിക്കഴിഞ്ഞു. തിമിലയും ചെണ്ടയും അഭ്യസിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ തിമിലയിലാണ് കൂടുതല്‍ ശ്രദ്ധ.

രമേശും മഹേഷും തൃപ്രയാര്‍ ക്ഷേത്രത്തിലും അനിയന്‍ എരകുളങ്ങര ക്ഷേത്രത്തിലും ജീവനക്കാരാണ്. തിമിലയേയും ചെണ്ടയേയും ഹൃദയത്തിലേറ്റി, നാലുപേരും കേരളത്തിലെ പൂരങ്ങളായ പൂരങ്ങളും ഉത്സവങ്ങളായ ഉത്സവങ്ങളും തങ്ങളുടെ വാദ്യവിദ്യകൊണ്ട് വിസ്മയിപ്പിക്കുമ്പോള്‍ ഒരു നാടു മുഴുവന്‍ അഭിമാനത്തോടെ പറയുന്നു, ഇവര്‍ തൃപ്രയാറിന്റെ അഭിമാനവാദ്യക്കാര്‍. വാദ്യകലയില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്നവരാണ് കുട്ടന്‍ മാരാരും മോഹനന്‍ മാരാരും. ഇവരുടെ പിതാവ് പണ്ടാരത്തില്‍ കുട്ടപ്പന്‍ മാരാര്‍ പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യ പ്രമാണിയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.