തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പു നടത്തുന്ന സന്ദേശയാത്രാ വാഹനം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഇ.കെ. മാജി തിരുവനന്തപുരത്ത് ഫഌഗ് ഓഫ് ചെയ്തു. ജനാധിപത്യാവകാശങ്ങളെപ്പറ്റി വോട്ടര്‍മാരെ ബോധവത്കരിക്കുന്ന ചിത്രങ്ങളും സന്ദേശങ്ങളും വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ വോട്ടു രേഖപ്പെടുത്തുന്നതിന് നവസമ്മതിദായകര്ക്കുളള പരീശീലന സംവിധാനവും വാഹനത്തിലുണ്ട്. ഇക്കുറി പത്തു ജില്ലകളിലായി പന്ത്രണ്ട് നിയോജക മണ്ഡലങ്ങളില്‍ നടപ്പാക്കുന്ന വിവിപാറ്റ് വോട്ടിംഗ് സംവിധാനത്തെ പരിചയപ്പെടാനും വാഹനത്തില്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമസഭാ മന്ദിരത്തിനുമുന്നില്‍ നടന്ന ചടങ്ങില്‍ തിരഞ്ഞെടുപ്പ് അംബാസഡറായ മജീഷ്യന്‍ മുതുകാടിന്റെ വീഡിയോ സന്ദേശവും മാജി പ്രകാശനം ചെയതു. പബ്ലിക് റിലേഷന്‍സ് വകുപ്പു ഡയറക്ടര്‍ മിനി ആന്റണി, അഡീഷണല്‍ സിഇഒമാരായ ബീന, ടിങ്കു
ബിസ്വാള്‍, ഡെപ്യൂട്ടി സിഇഒ ജീവന് ബാബു, പിആര്‍ഡി ഡപ്യൂട്ടിഡയറക്ടര്‍ അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പ്രചാരണ വാഹനം സന്ദേശയാത്ര നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: