ന്യൂദല്‍ഹി: ഒമാനിലെ സലാലയില്‍ മലയാളി നഴ്സ് കുത്തേറ്റ് മരിച്ച കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയിലുണ്ടെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം അറിയിച്ചു. യുവതിയുടെ ഭര്‍ത്താവ് ലിന്സണ്, അയല്‍വാസിയായ പാക്കിസ്ഥാന് പൗരന് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഒമാന്‍ പോലീസ് മസ്ക്കറ്റിലെ ഭാരത ഹൈക്കമ്മീഷണറെ അറിയിച്ചതാണിതെന്ന് വിദേശകാര്യവക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്നും വികാസ് സ്വരൂപ് അറിയിച്ചു. അങ്കമാലി സ്വദേശിനിയായ ചിക്കു റോബര്‍ട്ടിനെ വ്യാഴാഴ്ച രാവിലെയാണ് ഫഌറ്റില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ചിക്കു ഗര്‍ഭിണിയാണെന്ന് തെളിഞ്ഞിരുന്നു. ചിക്കുവും കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ ഭര്‍ത്താവ് ലിന്‍സണും ഒമാനിയെ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്യുന്നതെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: