അങ്കമാലി: എന്‍ഡിഎ അങ്കമാലി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി പി.ജെ. ബാബുവിന്റെ ചിഹ്നം ‘നാളികേരം’ (ചകിരി മാറ്റിയ നാളികേരം. ചിഹ്നങ്ങളുടെ പട്ടികയിലെ നമ്പര്‍ 28) കേരള കോണ്‍ഗ്രസിന് അനുവദിച്ചതായി ചെയര്മാന് പി.സി. തോമസ് അറിയിച്ചു. സ്ഥാനാര്‍ത്ഥി ഇന്നലെ അങ്കമാലി ടെല്‍ക്ക്, കാന്‍ കോര്‍, ബാംബൂ കോര്പ്പറേഷന് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരോടും തൊഴിലാളികളോടും ചമ്പന്നൂര്‍ വ്യവസായ മേഖലയിലെ ചെറുകിട സ്ഥാപനങ്ങളിലും വോട്ട് അഭ്യര്‍ത്ഥിച്ചു.
പാറക്കടവ് പഞ്ചായത്തിലെ കോടുശ്ശേരി ജംഗ്ഷനിലെ കച്ചവട സ്ഥാപനങ്ങള്‍, മഞ്ഞപ്രയിലെ കുടുംബ വീടുകളിലും സന്ദര്‍ശിച്ചു. ആലുവ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലത ഗംഗാധരനും വോട്ട് അഭ്യര്‍ത്ഥിക്കുന്നതിന് എത്തിയിരുന്നു. ബിജെപി ജില്ലാ സെക്രട്ടറി എം.എ.ബ്രഹ്മരാജ്, കെ.ജി. ഹരിദാസ്, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ലിജോയ് പോള്‍, എല്‍ദോ അരീയ്ക്കല്‍, വര്‍ഗ്ഗീസ്, പ്രഭീഷ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: