എരുമേലി: കഴിഞ്ഞ 60 വര്‍ഷക്കാലം സംസ്ഥാനം മാറി മാറി ഭരിച്ച ഇടത്-വലത് മുന്നണികള്‍ കേരളത്തെ അഴിമതിയുടെ കേന്ദ്രമാക്കിമാറ്റിയെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. സുരേഷ്. എന്‍ഡിഎ പൂഞ്ഞാര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി എം.ആര്. ഉല്ലാസിന്റെ എരുമേലി പഞ്ചായത്ത്തല തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം മാറിമാറി ഭരിച്ച ഇരുമുന്നണികളും ഒരൊറ്റ വ്യവസായം പോലും തുടങ്ങാന്‍ അനുവദിച്ചില്ല. എന്നാല്‍ പുറത്തുപറയാന്‍ പോലും പറ്റാത്ത നാണംകെട്ട അഴിമതി നടത്താനും കോടികളുടെ കോഴ ഇടപാടുകള്‍ ഉണ്ടാക്കാനും കഴിഞ്ഞതാണ് ഇവരുടെ പ്രധാന നേട്ടം.
എല്ലാം ശരിയാകുമെന്നു പറയുന്ന എല്‍ഡിഎഫ് 35 വര്‍ഷക്കാലം ഭരിച്ച പശ്ചിമ ബംഗാളില്‍ എന്താണ് ശരിയാക്കിയതെന്ന് ജനങ്ങള്‍ക്കറിയാം. വികസന വിപ്ലവത്തിന്റെ പാതയൊരുക്കി ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച എന്‍ഡിഎയ്്ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും പൂഞ്ഞാറില്‍ ജയിക്കയല്ല ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാനാണ് ഇനി പ്രവര്‍ത്തിക്കേണ്ടതെന്നും കെ.പി. സുരേഷ് പറഞ്ഞു.
എന്‍ഡിഎ എരുമേലി പഞ്ചായത്ത് കമ്മറ്റി ചെയര്മാന് ശ്രീകുമാര്‍ ശ്രീപാദം അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം എന്‍ഡിഎ കണ്‍വീനര്‍ വി.സി. അജികുമാര്‍, ബിജെപി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ആര്. സോജി, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. കെ.പി. സനല്‍കുമാര്‍, സംയോജകന്‍ ബി. രാജീവ്, എന്‍ഡിഎ എരുമേലി പഞ്ചായത്ത് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഹരികൃഷ്ണന് കനകപ്പലം, ബിഡിജെഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി സുഷീല്‍കുമാര്‍, പഞ്ചായത്ത് കമ്മറ്റി സംയോജകന്‍ വി.ആര്. രതീഷ്, ബിഡിജെഎസ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. വിനോദ്, എസ്എന്‍ഡിപി എരുമേലി യൂണിയന് വൈസ് പ്രസിഡന്റ് കെ.ബി. ഷാജി, രജനി ചന്ദ്രശേഖരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: