കണ്ണൂര്‍: കണ്ണൂര്‍ നോര്‍ത്ത് സബ്ജില്ലാ പരിധിയിലെ അധ്യാപകര്‍ക്കുളള അവധിക്കാല പരിശീലനം ഏപ്രില്‍ 26 മുതല്‍ മെയ് 28 വരെ മൂന്ന് ഘട്ടങ്ങളിലായി നടത്തും. ഏപ്രില്‍ 26 മുതല്‍ 30 വരെ വാരം യു പി സ്കൂളില്‍ നടക്കുന്ന ഒന്നാം ഘട്ട പരിശീലനത്തില്‍ മുണ്ടേരി, എളയാവൂര് സി ആര് സി കളിലെ ഒന്ന്, രണ്ട് ക്ലാസുകളിലെ അധ്യാപകരും, ചേലോറ, ചെമ്പിലോട് സിആര്‍സി കളിലെ മൂന്ന്, നാല് ക്ലാസുകളിലെ അധ്യാപകരും, പങ്കെടുക്കണം. കണ്ണൂര്‍ നോര്‍ത്ത് ബി ആര് സി യില്‍ നടക്കുന്ന യുപി സോഷ്യല്‍ സയന്‍സിന് മുണ്ടേരി, ചേലോറ, ചെമ്പിലോട് സിആര്സികളിലെ അധ്യാപകരും, യു പി ഗണിതത്തിന് തായത്തെരു, എളയാവൂര് സി ആര് സി കളിലെ അധ്യാപകരും, ഗവ.യുപി സ്കൂള്‍, മുഴത്തടത്ത് നടക്കുന്ന യുപി സയന്‍സിന് മുണ്ടേരി, ചേലോറ, ചെമ്പിലോട് സിആര്സികളിലെ അധ്യാപകരും പങ്കെടുക്കേണ്ടതാണ്. മറ്റ് ജില്ലകളില്‍ നിന്നും എല്‍പി വിഭാഗത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ 23 ന് ആരംഭിക്കുന്ന മൂന്നാംഘട്ട പരിശീലനത്തിലാണ് പങ്കെടുക്കേണ്ടത്. പ്രധാനാധ്യാപകരടക്കം എല്ലാ അധ്യാപകരും അവധിക്കാല പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണെന്ന് ബിപിഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: