കണ്ണൂര്‍: വഴിയത്രക്കാരന്റെ പണമടങ്ങിയ പേഴ്സ് പിടിച്ചുപറിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കര്‍ണ്ണാടക ധര്‍മ്മശാലയിലെ അബ്ദുറഹിമാന്റെ പേഴ്സ് പിടിച്ചുപറിച്ച സംഭവത്തില്‍ കുഞ്ഞിപ്പള്ളിയിലെ നിയാസ് (30)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ കണ്ണൂര്‍ റെയില്‍വേ മുത്തപ്പന് ക്ഷേത്രത്തിന് സമീപം വെച്ചായിരുന്നു സംഭവം. അബ്ദുറഹിമാന്റെ കയ്യില്‍ നിന്നും നിയാസ് ബലം പ്രയോഗിച്ച് 10000രൂപയടങ്ങുന്ന പേഴ്സും തിരിച്ചറിയല്‍ കാര്‍ഡുകളും തട്ടിപ്പറിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: