ചെങ്ങന്നൂര്‍: കോണ്‍ഗ്രസ്സ് യോഗത്തില്‍ കയ്യേറ്റവും തമ്മിലടിയും തുടര്‍ക്കഥയാകുന്നു.ചെങ്ങന്നൂര്‍ വണ്ടിമല ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യേറ്റമുണ്ടായത്.കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മത്സരിച്ചുജയിച്ചവരുടെയും,പരാജയപ്പെട്ടവരുടെയും സംയുക്ത യോഗം തുടങ്ങിയതോടെയാണ് അടിപിടി നടന്നത്.
യോഗത്തില്‍ എത്തിയ സേവാദള്‍ ജില്ലാ നേതാവ് സോമന്‍ പ്ലാപ്പള്ളി യോഗത്തില്‍ പങ്കെടുത്തതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവും മുന്‍ നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനും മകനും കൈയ്യേറ്റം ചെയ്യുകയായിരുന്നു.വൈകിട്ട് അഞ്ചിന് യോഗം ആരംഭിക്കുന്നതിനിടയിലായിരുന്നു സംഘട്ടനം.ഇതിനെതുടര്‍ന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ഇരുകൂട്ടരെയും പുറത്താക്കി യോഗം തുടരുകയായിരുന്നു.
കഴിഞ്ഞ ദിവസം പുലിയൂരില്‍ നടന്ന യോഗത്തില്‍ മണ്ഡലം പ്രസിഡന്റിന്റെ താല്ക്കാലിക ചുമതലയെചൊല്ലി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍തമ്മില്‍ ഏറ്റുമുട്ടിയിരുന്നു
















