ഏലപ്പാറ: ഉപ്പുതറ കണ്ണുംപടി വനവാസി മേഖലയില്‍ വനവാസികള്‍ക്ക് രണ്ടില്‍ കൂടുതല്‍ പശുക്കളെ വളര്‍ത്താന്‍ പാടില്ല എന്ന് വനംവകുപ്പ് അധികൃതര്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ടില്‍ കൂടുതല്‍ പശുക്കളെ വളര്‍ത്തുവാന്‍ പാടില്ല എന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഏലം, കാപ്പി, കുരുമുളക് എന്നീ കൃഷികളുടെ വിലയിടിവുകൊണ്ടാണ് ആദിവാസികള്‍ പശുക്കളെ വളര്‍ത്തുവാന്‍ തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ രണ്ടില്‍ കൂടുതല്‍ പശുക്കളെ വളര്‍ത്തുവാന്‍ കഴിയാത്തത് ആദിവാസികളുടെ ജീവിതം വീണ്ടും ദുരിതത്തിലാക്കുന്നു. കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പിലാക്കാത്ത സാഹചര്യത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇങ്ങനെ പറയുന്നത് എന്താണെന്ന് ഇവിടുത്തെ ജനങ്ങള്‍ക്ക് മനസിലാവുന്നില്ല. ഇപ്പോള്‍ നാട്ടുകാരും വനവാസികളും ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: