കല്‍പ്പറ്റ : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യദിനമായ ഇന്നലെ വയനാട് ജില്ലയിലെ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മണ്ഡലങ്ങളില്‍ ആരും പത്രിക സമര്‍പ്പിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്നലെ പ്രസിദ്ധീകരിച്ചു.ഇന്ന് (ഏപ്രില്‍ 23) നാലാം ശനിയാഴ്ച ബാങ്ക് അവധിയായതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിക്കില്ലെന്ന് ജില്ലാ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ അറിയിച്ചു. നാളെ (ഏപ്രില്‍ 23) ഞായറാഴ്ചയും പത്രിക സ്വീകരിക്കില്ല.ഏപ്രില്‍ 29 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. അതത് മണ്ഡലങ്ങളിലെ റിട്ടേണിംഗ് ഓഫീസര്‍മാരും അസി. റിട്ടേണിംഗ് ഓഫീസര്‍മാരും പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നു വരെയാവും പത്രിക സ്വീകരിക്കുക. സൂക്ഷ്മ പരിശോധന ഏപ്രില്‍ 30നായിരിക്കും. പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് രണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: