ചെങ്ങന്നൂര്‍: എന്‍ഡിഎ ചെങ്ങന്നൂര്‍ നിയോജകമണ്ഡം സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ജനപിന്തുണകൊണ്ട് ശ്രദ്ധേയമാകുന്നു. മണ്ഡലത്തില്‍ പ്രചാരണവുമായി ചെല്ലുന്നിടത്തെല്ലാം ജനങ്ങള്‍ ആവേശോജ്വലമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിയ്ക്ക് നല്‍കുന്നത്. ചെങ്ങന്നൂരില്‍ എന്‍ഡിഎയുടെ വളര്‍ച്ചയെ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ജനങ്ങള്‍ക്കിടയില്‍ ബിജെപിക്ക് കിട്ടുന്ന വര്‍ദ്ധിച്ച പിന്തുണ മറ്റുരണ്ട് മുന്നണികളുടെയും പ്രവര്‍ത്തനത്തിന് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
ഇന്നലെ സ്ഥാനാര്‍ത്ഥിയുടെ പര്യടനം രാവിലെ കല്ലിശ്ശേരിയില്‍ നിന്നാണ് ആരംഭിച്ചത്. കല്ലിശ്ശേരിയില്‍ പുതിയ ആശുപത്രിയുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിച്ചു. തുടര്‍ന്ന് വെണ്മണി, ചെറിയനാട്, പാണ്ടനാട്, മുഴക്കുഴ എന്നീ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വോട്ടര്‍മാരെ അദ്ദേഹം നേരില്‍കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു.
വെണ്മണി, ചെറിയനാട് പഞ്ചായത്തുകളിലെ പ്രധാന പ്രശ്നമായ കുടിവെള്ളക്ഷാമമാണ് സ്ഥാനാര്‍ത്ഥിയോട് ആളുകള്‍ക്ക് അറിയിക്കാനുണ്ടായിരുന്നത്. പെരിങ്ങാല ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലകളില്‍ വെറ്റില, പച്ചക്കറി കൃഷികള്‍ ജലക്ഷാമം മൂലം പ്രതിസന്ധിയിലാണ്. കുടിവെള്ള പദ്ധതികള്‍ക്കുവേണ്ടി കക്കുന്ന് പോലെയുള്ള സ്ഥലങ്ങളില്‍ സ്ഥലം ഉണ്ടായിട്ടും വാട്ടര്‍ അതോറിട്ടിയോ എംഎല്‍എയോ തുടര്‍നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് താന്‍ ജനങ്ങളോടൊപ്പം എന്നും ഉണ്ടാകുമെന്ന് പി.എസ്. ശ്രീധരന്‍പിള്ള ഉറപ്പുനല്‍കി. തുടര്‍ന്ന് ബിജെഡിഎസ് പ്രവര്‍ത്തക സമ്മേളനത്തില്‍ പങ്കെടുത്തു. വൈകിട്ട് അഞ്ചിന് റാന്നിയില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലും അദ്ദേഹം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: