അമ്പലപ്പുഴ: ആമയിട- കരിലാന്റ് റോഡ് നിര്‍മ്മാണ ഉദ്ഘാടനം നടത്തി എംഎല്‍എ മുങ്ങി. വഴി നടക്കാന്‍പോലുമാവാതെ നാട്ടുകാര്‍ വലയുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പുസമയത്ത് സിപിഎം നടത്തിയ ഉദ്ഘാടന നാടകമാണ് ഇപ്പോള്‍ നാട്ടുകാരെ ദുരിതത്തിലാക്കിയത്. ഒരു കോടിയിലധികം രൂപ അനുവദിച്ച് നിര്‍മ്മാണോദ്ഘാടനം നടത്തിയാണ് തെരഞ്ഞെടുപ്പു കഴിഞ്ഞ് പഞ്ചായത്ത് ഭരണം സിപിഎം പിടിച്ചിട്ടും റോഡ് അവണനയില്‍തന്നെ.
അമ്പലപ്പുഴ- പുതുപുര പടി മുതല്‍ ആമയിട വരെ ഒന്നര കിലോമീറ്റര്‍ ദൂരം റോഡാണ് വഴിനടക്കാന്‍ പോലുമാവാതെയായത്. പഴയ റോഡു പൊളിച്ച് മെറ്റല്‍ നിരത്തി. ഓടപണിയാനായി റോഡിനു കുറുകെയും കുഴികളെടുത്തു. ഇതോടെ കാല്‍ നടപോലും സാദ്ധ്യമല്ലാതായി. വിവരമറിഞ്ഞ എംഎല്‍എ പ്രതികരിക്കാത്തതില്‍ നാട്ടുകാരില്‍ പ്രതിഷേധമുയര്‍ന്നു.
















