കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്സിറ്റി സ്വാശ്രയ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് മാനേജ്മെന്റ്അസോസിയേഷന്‍ സമ്മേളനം ഇന്ന് നടക്കും. താവക്കര പാര്‍ക്കന്‍സ് ഓഡിറ്റോറിയത്തില്‍ കാലത്ത് പത്തിന് കണ്ണൂര്‍ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സിലര്‍ ഡോ.ടി. അശോകന് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റംഗം ഡോ.പുത്തുര്‍ മുസ്തഫ മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസ മേഖലയില്‍ സ്വാശ്രയ കോളജുകളുടെ പ്രാധാന്യം എന്ന വിഷയത്തില്‍ വെറ്റനറി സര്‍വകലാശാല ഡയറക്ടര്‍ ഡോ. സേതുമാധവനും സ്വാശ്രയകോളജുകളുടെ ഭാവി എന്ന വിഷയത്തില്‍ എസ്. അജികുമാരനും പ്രബന്ധമവതരിപ്പിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന സംഘടനാ സമീക്ഷയില്‍ സ്വാശ്രയകോളജുകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ വിവിധ കോളജ് പ്രതിനിധികള്‍ സംവദിക്കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ എംപിഎ റഹീം, എന്‍.വി.രാമകൃഷ്ണന്, പി.കെ.സി.മഹമൂദ്, വി.വി.ഗോവിന്ദന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: