ന്യൂദല്‍ഹി: മദ്യവ്യവസായി വിജയ് മല്യ ഒടിവില് വിദേശത്തുള്ള തന്റെ സ്വത്തുവിവരം വെളിപ്പെടുത്തി.
തന്റെ കുടുംബത്തിനു വിദേശത്ത് ആകെ 780 കോടിയുടെ സ്വത്തുണ്ടെന്നാണ് മല്യ വെളിപ്പെടുത്തിയത്. ഭാരതത്തിലെയും വിദേശത്തെയും സ്വത്തുവിവരം വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി മല്യയോടു നിര്‍ദേശിച്ചിരുന്നു. ഇന്നലെയായിരുന്നു ഇതിനുള്ള അവസാനദിവസം. ഈ സാഹചര്യത്തിലാണ് മല്യ തന്റെ സ്വത്ത് വിവരം വെളിപ്പെടുത്തിയത്.
സുപ്രീം കോടതിയില്‍ മുദ്രവച്ച കവറിലാണ് സ്വത്തുവിവരം സമ്പന്ധിച്ച കാര്യങ്ങള്‍ മല്യ കൈമാറിയത്. എക്കണോമിക് ടൈംസ് ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. കിംഗ്ഫിഷറിന്റെ പേരില്‍ വായ്പവാങ്ങി ദുരുപയോഗം ചെയ്തിട്ടില്ലെന്നും മല്യ സത്യവാംങ്മൂലത്തില്‍ കോടതിയെ അറിയിച്ചു.
900 കോടി രൂപയുടെ ബാങ്ക് കുടിശികയുമായി രാജ്യം വിട്ട വിജയ് മല്യയെ തിരികെക്കൊണ്ടു വരാനുള്ള നിയമനടപടികള്‍ക്കായി എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
മുംബൈ കോടതിയുടെ ജാമ്യമില്ലാ വാറന്റിന്റെ അടിസ്ഥാനത്തില്‍, രാജ്യസഭാംഗംകൂടിയായ മല്യയെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനു സിബിഐക്കു കത്തെഴുതുമെന്ന് എന്‍ഫോഴ്മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്താരാഷ്ട്ര കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനാണ് ഈ നോട്ടീസ്.
കഴിഞ്ഞയാഴ്ച മല്യയുടെ നയതന്ത്ര പാസ്പോര്‍ട്ട് വിദേശകാര്യമന്ത്രാലയം സസ്പെന്‍ഡ് ചെയ്തിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയായശേഷം മല്യയെ ബ്രിട്ടനില്‍നിന്ന് ഭാരതത്തിലെത്തിക്കാന്‍ വിദേശകാര്യമന്ത്രാലയത്തോട് എന്‍ഫോഴ്മെന്റ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: