ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ തവാങ് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 18 പേര് മരിച്ചു. കൂടുതല്‍ ആളുകള്‍ മണ്ണിനടിയിലായിട്ടുണ്ട് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ കൂടിയേക്കുമെന്നും ഭയക്കുന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
ദുരന്തനിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. ഭൗമദിനമായ വെള്ളിയാഴ്ച രാവിലെയാണ് തവാങ് ജില്ലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ശക്തമായ മഴയെത്തുടര്‍ന്നായിരുന്നു ഉരുള്‍പൊട്ടല്‍ ഉണ്ടായത്. 18 പേര് ജീവനോടെ മണ്ണിനടിയിലാകുകയായിരുന്നു.
മരിച്ചവരില്‍ 13 പേര് ആസാമില്‍ നിന്നുള്ളവരാണ് എന്നാണ് അറിയുന്നത്. ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവരാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: