ന്യൂദല്‍ഹി: പത്താന്‍കോട് വ്യോമസേനാ ആസ്ഥാനത്തെ ഭീകരാക്രമണവുമായി ബന്ധപ്പെട്ടു പാക്കിസ്ഥാനില്‍ തെളിവെടുപ്പ് നടത്താന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ) ഔദ്യോഗികമായ അഭ്യര്‍ഥന നല്‍കിയിട്ടില്ലെന്ന് പാക്കിസ്ഥാന്.
ഭീകരാക്രമണവുമായി ബന്ധപ്പെട്ടു നാലു ജയ്ഷ് ഇ മുഹമ്മദ് അംഗങ്ങളുടെ വിവരങ്ങള്‍ കണ്ടെത്താനുള്ള അനുമതിക്കായി എന്‍ഐഎ പാക്കിസ്ഥാനു സന്ദേശമയച്ചെന്നു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണു പാക് വിദേശകാര്യ വകുപ്പ് പുതിയ പ്രസ്താവന ഇറക്കിയിരിക്കുന്നത്.
പത്താന്‍കോട് ആക്രമണം നടത്തിയ നാലു ഭീകരരുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ എന്‍ഐഎ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇവരെ തിരിച്ചറിയാന്‍ സഹായിക്കാനാണു പാക്കിസ്ഥാനോട് അഭ്യര്‍ഥിച്ചിരുന്നത്. എന്നാല്‍, ഇക്കാര്യത്തിനു പാക്കിസ്ഥാന് വ്യക്തമായ മറുപടി നല്കിയിട്ടില്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: