മണത്തണ: സ്വര്‍ഗ്ഗീയ സദാനന്ദനാഥ സ്മാരകത്തിന്റെയും സംഘകാര്യാലയത്തിന്റെയും കുറ്റിയടിക്കല്‍ കര്‍മ്മം നടത്തി. ഇന്നലെ കാലത്ത് മണത്തണ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്ത് സംഘ അധികാരികളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ വാരം ശ്രീധരന്‍ ആചാരി കുറ്റിയടിക്കല്‍ കര്‍മ്മം നിര്‍വഹിച്ചു. ചടങ്ങില്‍ കെ.ദാമോദരന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി. നിര്‍മ്മാണ കമ്മറ്റി പ്രസിഡണ്ട് സി.വേണു സ്വാഗതവും സെക്രട്ടറി വി.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: