കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ ഇന്ന് (ഏപ്രില്‍ 22) മുതല്‍ ഏപ്രില്‍ 29 വരെ സ്വീകരിക്കും. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് മണിവരെ റിട്ടേണിംഗ് ഓഫീസര്‍മാരുടേയും അസി. റിട്ടേണിംഗ് ഓഫീസര്‍മാരുടേയും ഓഫീസുകളില്‍ പത്രിക സ്വീകരിക്കും. പാല നിയോജക മണ്ഡലത്തില്‍ ആര്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ സജ്ഞയനും, കടുത്തുരുത്തിയില്‍ ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കളക്ടര്‍ ടി. സി. രാമചന്ദ്രനും വൈക്കത്ത് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ അലക്‌സ് പോളും ഏറ്റുമാനൂരില്‍ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ പി. കെ നളിനിയും കോട്ടയത്ത് പുഞ്ച സ്‌പെഷ്യല്‍ ഓഫീസര്‍ എം.പി ജോസും പുതുപ്പള്ളിയില്‍ കോട്ടയം ആര്‍ഡിഒ ജി രമാദേവിയും ചങ്ങനാശ്ശേരി ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ടി. വി. സുഭാഷും കാഞ്ഞിരപ്പള്ളിയില്‍ എഡിസി ജനറല്‍ കെ.ജെ ടോമിയും പൂഞ്ഞാറില്‍ പാല ആര്‍ഡിഒ സി. കെ പ്രകാശുമാണ് റിട്ടേണിംഗ് ഓഫീസര്‍മാര്‍. ബിഡിഒമാരായ ബാബു ജോസഫ് (ളാലം), എന്‍.പി. ചന്ദ്രന്‍ (കടുത്തുരുത്തി), ആര്‍. സുരേഷ് കുമാര്‍ (വൈക്കം), കെ.സി. തോമസ് (ഏറ്റുമാനൂര്‍) കെ.ജി ബാബു (പള്ളം), ശ്രീലേഖ സി (പാമ്പാടി), പി. കെ വിശ്വംഭരന്‍ (മാടപ്പള്ളി) കെ.എസ് ബാബു (കാഞ്ഞിരപ്പള്ളി), ലിബി സി മാത്യുസ് (ഈരാറ്റുപേട്ട) എന്നിവരാണ് യഥാക്രമം പാല, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളിലെ അസി. റിട്ടേണിംഗ് ഓഫീസര്‍മാര്‍. ഞായറാഴ്ച അവധിയായിരിക്കും. സ്ഥാനാര്‍ത്ഥി നേരിട്ടോ നിര്‍ദ്ദേശകന്‍ മുഖേനയോ പത്രിക സമര്‍പ്പിക്കാം. പത്രിക ലഭിക്കുമ്പോള്‍ പ്രാഥമിക പരിശോധന നടത്തി ക്ലെറിക്കല്‍ തെറ്റുകള്‍ ഉണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൂക്ഷമ പരിശോധന 30ന് നടക്കും.
















