ശ്രീകണ്ഠപുരം: ചക്ക ഉല്പന്നങ്ങളും മത്സരങ്ങളും ചക്ക പ്രദര്‍ശനവുമായി ശ്രീകണ്ഠപുരത്ത് ചക്കമേള. 27, 28 തിയ്യതികളിലാണ് ചക്കയുടെ ജൈവ പ്രാധാന്യം വിളിച്ചറിയിക്കുന്ന വ്യത്യസ്തമായ ചക്കമേളസംഘടിപ്പിക്കുന്നത്.
കണ്ണൂര്‍ ആകാശവാണി, കണ്ണൂര്‍ കുടുംബശ്രീ ജില്ലാ മിഷന്, നബാര്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ ടെക്നീഷ്യന്‍സ് ആന്റ് ഫാര്‍മേഴ്സ് കോ-ഓഡിനേഷന്‍ സൊസൈറ്റി (ട്രാഫ്കോസ്)യാണ് മേള സംഘടിപ്പിക്കന്നത്. 27ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ എം.പി.പി.കെ.ശ്രീമതി മേള ഉദ്ഘാടനം ചെയ്യും. മേളയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നിരവധി ചക്ക ഉല്പന്ന നിര്‍മ്മാണ യൂണിറ്റുകള്‍ ഉല്പന്നങ്ങളുമായി പങ്കെടുക്കും. ചക്ക ഐസ്ക്രീം, ചക്ക ചപ്പാത്തി തുടങ്ങി ചക്ക സാമ്പാര്‍ പൗഡര്‍ വരെയുള്ള 50ഓളം ഉല്പന്നങ്ങള് മേളയില്‍ വിപണനത്തിനുണ്ടാകും. ചക്ക പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം എന്നിവയും മേളയിലുണ്ടാകും.
ചക്കകൊണ്ടുള്ള വിവിധ ഭക്ഷ്യവിഭവ നിര്മ്മാണ് പരിശീലനവും മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. പരിശീലനം സൗജന്യമാണ്. 27ന് രാവിലെ മുതല്‍ പരിശീലനം ആരംഭിക്കും. 28ന് ചക്ക അടിസ്ഥാനമാക്കിയുള്ള വിവിധ മത്സരങ്ങള്‍ നടക്കും. ചക്കച്ചുള തീറ്റമത്സരം, ചക്കക്കുരു വൃത്തിയാക്കല്‍ മത്സരം, ചക്കവിഭവ നിര്‍മ്മാണ മത്സരം, ചക്കപ്രദര്ശന മത്സരം എന്നിവയാണ് മത്സരങ്ങള്‍, മൂന്ന് വര്‍ഷംകൊണ്ട് കായ്ക്കുന്ന മലേഷ്യന്‍ പ്ലാവ് ഉള്‍പ്പെടെ തൈകള്‍ മേളയില്‍ വില്പനക്കുണ്ടാകും. ഫോണ്‍: 9744333345, 9446095061
പ്രതികരിക്കാൻ ഇവിടെ എഴുതുക: