പത്തനംതിട്ട: കേരള ഹിന്ദുമതപാഠശാലാ അദ്ധ്യാപകപരിഷത്ത് 37-ാംവാര്‍ഷികവും സംസ്ഥാനബാലവിജ്ഞാന കലാമത്സരവും 29,30,മേയ് 1 തീയതികളില്‍ ചെങ്ങന്നൂര്‍ ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടക്കുമെന്ന്അദ്ധ്യപകപരിഷത്ത് പ്രസിഡന്റ് വി.കെ.രാജഗോപാല്‍, ജനറല്‍സെക്രട്ടറി മീനടം ഉണ്ണികൃഷ്ണന് എന്നിവര്‍ അറിയിച്ചു.
കേരളത്തിലെ വിവിധ മതപാഠശാലകളെ പ്രതിനിധീകരിച്ച് മുന്നൂറോളം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുക്കും.
പ്രഥമ, ദ്വിതീയ, തൃതീയ, ചതുര്‍ത്ഥ ശ്രേണികളിലായുള്ള വിദ്യാര്‍ത്ഥികളുടെ മത്സരം മൂന്ന് വേദികളിലായിട്ടാണ് നടക്കുന്നത്. വാര്‍ഷികോത്സവം 29ന് വൈകിട്ട് 5ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ബോര്‍ഡംഗം അജയ് തറയില്‍ അദ്ധ്യക്ഷത വഹിക്കും. കള്‍ച്ചറല്‍ ഡയറക്ടര്‍ ജി.ഉണ്ണികൃഷ്ണന് നായര്‍ മുഖ്യപ്രഭാഷണവും, പയ്യന്നൂര്‍ അവധൂതാശ്രമത്തിലെ സാധു വിനോദ്ജി അനുഗ്രഹപ്രഭാഷണവും നടത്തും.
രണ്ടാംദിവസം രാവിലെ 8 മുതല്‍ വിവിധ മത്സരങ്ങള്‍ ആരംഭിക്കും. ഉച്ചയ്ക്ക് 3ന് വാര്‍ഷികപൊതുയോഗം, രാത്രി ഹരികഥ, ഭജന, തിരുവാതിര, നിശ്ചലദൃശ്യം, വഞ്ചിപ്പാട്ട് തുടങ്ങിയ കലാമത്സരങ്ങള്‍ നടക്കും.
മെയ്യ് ഒന്നിന് ഉച്ചയ്ക്ക് 2ന് ചേരുന്ന സമാപനസമ്മേളനം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അംഗം പി.കെ.കുമാരന് ഉദ്ഘാടനം ചെയ്യും. ഹിന്ദുമതമഹാമണ്ഡലം വൈസ്പ്രസിഡന്റ് പി.എസ്.നായര്‍ അദ്ധ്യക്ഷത വഹിക്കും. സ്വാമി വേദാനന്ദസരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്അംഗം അഡ്വ.കെ.ഗോപിനാഥന് മുഖ്യപ്രഭാഷണം നടത്തും. മത്സരവിജയികള്‍ക്ക് മതപാഠശാല കോ ഓര്‍ഡിനേറ്റര്‍ മണ്ണടി പൊന്നമ്മ സമ്മാനദാനം നിര്‍വ്വഹിക്കും.
പരിപാടിയുടെ നടത്തിപ്പിനായി അഡ്വ.ദിലീപ് ചെറിയനാട് ചെയര്‍മാനും കെ.പി.എസ്.ശര്‍മ്മ ജനറല്‍ കണ്‍വീനറുമായി 101അംഗ സ്വാഗതസംഘം പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: