ഇരിട്ടി: വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കിളിമാനൂര്‍ സ്വദേശിയെ ഇരിട്ടി പോലീസ് പിടികൂടി. വണ്ടാനൂര് സ്വദേശി പപ്പു എന്ന സുമോദ് (36) ആണ് കിളിമാനൂര്‍ പോലീസിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഇരിട്ടി പോലീസിന്റെ പിടിയിലായത്. വധശ്രമം, തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തല്‍, സ്പോടകവസ്തുക്കളും ആയുധങ്ങളും ശേഖരിച്ചുവെക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. 2006 മുതല്‍ കിളിമാനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളാണ് ഇവ. നാട്ടില്‍ നിന്നും മുങ്ങിയ സുമോദ് ഇരിട്ടി ഭാഗത്ത് ജോലിചെയ്യുന്നുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ഇരിട്ടി ഡിവൈഎസ്പി കെ.സുദര്ശന് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് വള്ളിത്തോട് നിന്നും ഇയാളെ പിടികൂടുകയായിരുന്നു. ഇവിടെ ഒരു കെട്ടിടനിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഇയാള്‍. ഇരിട്ടിയിലെത്തിയ കിളിമാനൂര്‍ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി. നാട്ടിലെത്തിച്ച് തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: