ഹരിപ്പാട്: ഹരിപ്പാട് നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡി.അശ്വനിദേവ് മുന്‍ദേവസ്വം ബോര്‍ഡ് അംഗം പരേതനായ കരുവറ്റ വടക്ക് ചെങ്ങാരപ്പള്ളില്‍ ദാമോധരന്‍ പോറ്റിയുടെ ഭാര്യ സാവിത്രി അന്തര്‍ജനത്തിന്റെ അനുഗ്രഹം വാങ്ങി. ഇതിനുശേഷം ഇന്നലെ ഊട്ടുപറമ്പ് അരയ്‌ക്കല്‍ കോളനി ഗുരുമന്ദിരം, കുമാരപുരം കാര്‍ത്തികപ്പള്ളി പ്രദേശങ്ങളിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് വിവിധ പഞ്ചായത്തുകളിലെ നൂറിലധികം വീടുകളില്‍ ഗൃഹസമ്പര്‍ക്കംനടത്തി വോട്ട് അഭ്യര്‍ത്ഥിച്ചു.
കഠിനമായ ചൂടില്‍ അതിരൂക്ഷമായികൊണ്ടിരിക്കുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാനുള്ള നടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് ഭൂരിപക്ഷം വോട്ടര്‍മാരുടെയും പരാതി. ബിജെപി ജില്ലാസെക്രട്ടറി അഡ്വ: രാജേഷ് ചന്ദ്രന്‍, നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് എസ്.വിശ്വനാഥ്, യുവമോര്‍ച്ച നേതാക്കളായ ഷാജികരുവറ്റ, അജിത് കുമാരപുരം, സജിത്ത്, വിശ്വന്‍, സബീഷ് എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
















